മസ്കത്ത്: വിമാനത്താവളങ്ങൾ വഴി രാജ്യത്തിന് പുറത്തുപോകുന്നവർ തങ്ങളുടെ ശരീര താപനില ശ്രദ്ധിക്കണം. താപനില 38 ഡിഗ്രിയോ അതിൽ കൂടുതലോ ആണെങ്കിൽ പി.സി.ആർ പരിശോധനക്ക് വിധേയരാകേണ്ടിവരുമെന്ന് ഒമാൻ വിമാനത്താവള കമ്പനി അറിയിച്ചു. കോവിഡ് പരിശോധിച്ച ശേഷം ഫലം നെഗറ്റിവാണെന്ന് ഉറപ്പുവരുത്തേണ്ടിവരുമെന്ന് വിമാനത്താവള കമ്പനി ട്വിറ്ററിൽ അറിയിച്ചു. വിമാനത്താവള കമ്പനിയുടെ പുതിയ നിർദേശ പ്രകാരം പനിലക്ഷണങ്ങളും ശാരീരിക അസ്വസ്ഥതകളുമുള്ളവർ യാത്രക്ക് മുേമ്പ കോവിഡ് പരിശോധന നടത്തുന്നതാകും നല്ലത്. അല്ലാത്തപക്ഷം യാത്ര മുടങ്ങാൻ സാധ്യതയുണ്ട്.
യാത്രയയക്കാൻ എത്തുന്നവർക്കും സ്വീകരിക്കാൻ എത്തുന്നവർക്കും വിമാനത്താവള ടെർമിനലിന് ഉള്ളിലേക്ക് പ്രവേശനമുണ്ടാകില്ലെന്ന് ഒമാൻ വിമാനത്താവള കമ്പനി അറിയിച്ചു. യാത്രക്കാർക്ക് മാത്രമായിരിക്കും ടെർമിനലിനുള്ളിലേക്ക് പ്രവേശനം. പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കൊപ്പം മാത്രമാണ് മറ്റൊരാളെ അകത്ത് പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.