കെ.യു നൗഫൽ(31), അബ്​ദുൽ ഗഫൂർ (46)

കോവിഡ്​: ഒമാനിൽ രണ്ട്​ കോഴിക്കോട്​ സ്വദേശികൾ മരിച്ചു

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിൽസയിലിരുന്ന രണ്ട്​ മലയാളികൾ കൂടി ഒമാനിൽ മരിച്ചു. കോഴിക്കോട്​ സ്വദേശികളാണ്​ മരണപ്പെട്ടത്​. തിരുവമ്പാടി സ്വദേശി കൂളിപ്പൊയിൽ ഉസ്മാ​െൻറ മകൻ കെ.യു നൗഫൽ(31) ബർക്കയിലെ സ്വകാര്യ ആശുപത്രിയിലാണ്​ മരിച്ചത്​. അൽ ഹെയ്​ലിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഖദീജ മാതാവും ഹന്നാ ഫാത്തിമ ഭാര്യയുമാണ്​. മകൻ: അമൻ മുഹമ്മദ്. സഹോദരങ്ങൾ: അഫ്സൽ, ഫസ്‌ലാ.

ബാലുശ്ശേരി കൂരാച്ചുണ്ട് സ്വദേശി അബ്​ദുൽ ഗഫൂർ (46) മസ്കത്തിലെ അൽ നഹ്ദ ആശുപത്രിയിൽ മരണപ്പെട്ടു. ഭാര്യ: വഹീദാ ഗഫൂർ. മക്കൾ: മുഹമ്മദ് ഫയാസ്, മുഹമ്മദ് ഫൈസാൻ, അഫ്‌ല ഫാത്തിമ. 

Tags:    
News Summary - covid Two Kozhikode natives died in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.