മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന രണ്ട് മലയാളികൾ കൂടി ഒമാനിൽ മരിച്ചു. അൽ ഗൂബ്ര ഇന്ത്യൻ സ്കൂളിലെ സംഗീതാധ്യാപകനായിരുന്ന കോട്ടയം മീനടം സ്വദേശി ജയിംസ് ഫിലിപ്പ് (ബാബു-53) ഞായറാഴ്ച പുലർച്ചെ മരണപ്പെട്ടു. അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഗൂബ്ര സ്കൂളിലെ എലിമെന്‍ററി വിഭാഗത്തിൽ സംഗീതാധ്യാപകനായിരുന്ന ജയിംസ് ഗായകനും മികച്ച കീബോർഡ് പ്ലെയറും മസ്കത്തിലെ സംഗീത പരിപാടികളിലും നിറസാന്നിധ്യവുമായിരുന്നു. മിനിയാണ് ഭാര്യ. മകൾ: അലീസ. കുടുംബം മസ്കത്തിലുണ്ട്.
പെരിങ്ങാല പിണർമുണ്ടയിൽ കോട്ടലായി മുഹമ്മദിന്‍റെ മകൻ ഷിഫാസ് (35) സുഹാർ ആശുപത്രിയിലാണ് മരണപ്പെട്ടത്. രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. സ്പെയര്‍പാര്‍ട്സ് ബിസിനസുകാരനായ ഇദ്ദേഹം ഖദറയിൽ കുടുംബസമേതമായിരുന്നു താമസിച്ചിരുന്നത്. ഭാര്യ: അനീഷ. മക്കൾ: ഹൈഫ നസ്റിൻ, സബാ നസ്റിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.