മസ്കത്ത്: ഗർഭിണികളുടെ കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഗർഭിണിയായി മൂന്നുമാസം കഴിഞ്ഞവരാണ് വാക്സിൻ സ്വീകരിക്കേണ്ടത്.
വാക്സിനേഷൻ കേന്ദ്രത്തിലെത്തുേമ്പാൾ ഹെൽത്ത് റെക്കോഡ് കൊണ്ടുവരണം. എന്തെങ്കിലും വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ അതിനുശേഷം രണ്ടാഴ്ച കഴിഞ്ഞ് മാത്രമേ കോവിഡ് വാക്സിൻ സ്വീകരിക്കാൻ പാടുള്ളൂ. നേരത്തേ കോവിഡ് വന്നവരാണെങ്കിൽ രോഗം ഭേദമായി രണ്ടാഴ്ചക്ക് ശേഷം മാത്രമേ വാക്സിൻ സ്വീകരിക്കാൻ പാടുള്ളൂ.
പനിയും തലവേദനയുമടക്കം ലക്ഷണങ്ങളുള്ളവർ അടുത്തുള്ള ഹെൽത്ത് സെൻററിൽ പോകണം. വാക്സിനുകളോട് പെെട്ടന്ന് പ്രതികരിക്കുന്ന ശരീരമാണെങ്കിൽ ഡോക്ടറെ കൺസൽട്ട് ചെയ്യണം. കഴിഞ്ഞദിവസമാണ് ഗർഭിണികളെ വാക്സിനേഷനുള്ള മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.