മസ്കത്ത്: ഒമാനിലെ പ്രധാന സ്വകാര്യ ആശുപത്രികളെല്ലാം കോവിഡ് വാക്സിനേഷനിൽ സജീവമായി. ഒാൺ ദി സ്പോട്ട് വാക്സിനേഷൻ, വാക്സിൻ ബുക്കിങ് എന്നിവ സംബന്ധമായ നിരവധി പരസ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഒമാനിലെ എല്ലാ സ്വകാര്യ ആശുപത്രികളും ഒരേ നിരക്കുതന്നെയാണ് വാക്സിനേഷന് ഈടാക്കുന്നത്. ആസ്ട്രസെനകയുടെ രണ്ടു ഡോസിന് 16 റിയാലും ഫൈസറിെന്റതിന് 40 റിയാലുമാണ് നിരക്ക്. രണ്ട് േഡാസുകൾക്കുമായി ആറ് റിയാൽ സർവിസ് ചാർജ് പുറമെയും ഈടാക്കും.
അതിനിടെ സ്വകാര്യ ആശുപത്രികൾ േകാവിഡ് വാക്സിന് ഫീസ് ഇൗടാക്കുന്നതിനെതിരെ ഒമാനി പൗരന്മാരും താമസക്കാരും രംഗത്തെത്തി. ഒമാനിൽ വാക്സിൻ സൗജന്യമായിരിക്കെ എന്തിനാണ് സ്വകാര്യ ആശുപത്രികൾ ഫീസ് ഇൗടാക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്. ഇത്തരം സന്ദിഗ്ധഘട്ടത്തിൽ സർവിസ് ഫീസ് ഇൗടാക്കുന്നത് തീരെ ശരിയല്ലെന്നുമാണ് പലരും പറയുന്നത്. ലോകത്തിെല നിരവധി രാജ്യങ്ങൾ കോവിഡ് വാക്സിൻ സൗജന്യമായി നൽകുേമ്പാൾ സ്വകാര്യ ആശുപത്രികൾ നിരക്ക് ഇൗടാക്കുന്നത് ദുഃഖകരമാണെന്ന് പലരും സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചു.
വാക്സിനേഷൻ എല്ലാവർക്കും സൗജന്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ ചില ആളുകൾക്ക് യാത്രാവശ്യങ്ങൾക്കും മറ്റുമായി പെെട്ടന്ന് വാക്സിനേഷൻ ആവശ്യമായി വരും. അത്തരക്കാരാണ് സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നതെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.