മസ്കത്ത്: ജനിതകമാറ്റം വന്ന കോവിഡ് വൈറസ് ഒമാനിൽ കൂടുതൽ പേരിൽ കണ്ടെത്തി. നാലുപേരിലാണ് പുതിയ കോവിഡ് വൈറസ് കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി അറിയിച്ചു. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ 598 പേർക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,34,326 ആയി. 282 പേർക്കുകൂടി രോഗം ഭേദമായി. 1,26,854 പേരാണ് ഇതുവരെ രോഗമുക്തരായത്.
രണ്ടു പേർകൂടി മരിച്ചു. 1529 പേരാണ് ഇതുവരെ മരിച്ചത്. 11 പേരെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 102 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 27 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
പുതിയ രോഗികളിൽ 395 പേരും മസ്കത്ത് ഗവർണറേറ്റിലാണുള്ളത്.
സീബ്-138, മസ്കത്ത്-111, ബോഷർ-84, മത്ര-48, അമിറാത്ത്-11, ഖുറിയാത്ത്-മൂന്ന് എന്നിങ്ങനെയാണ് വിലായത്തുകളിലെ രോഗികളുടെ എണ്ണം. രണ്ടാമതുള്ള വടക്കൻ ബാത്തിനയിൽ 63 പുതിയ രോഗികളാണുള്ളത്. ഇതിൽ 38 പേരും സുഹാറിലാണ്. തെക്കൻ ബാത്തിന-39, ദാഖിലിയ-23, ദോഫാർ-19, ദാഹിറ-16, ബുറൈമി-13, വടക്കൻ ശർഖിയ-12, അൽ വുസ്ത-10, തെക്കൻ ശർഖിയ-ആറ്, മുസന്ദം-രണ്ട് എന്നിങ്ങനെയാണ് മറ്റു ഗവർണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.