ഒമാനിൽ 538 പേർക്കുകൂടി കോവിഡ്​

മസ്​കത്ത്​: ഒമാനിൽ കഴിഞ്ഞ വ്യാഴാഴ്​ച മുതൽ ശനിയാഴ്​ച വരെ കോവിഡ്​ സ്​ഥിരീകരിച്ചത്​ 538 പേർക്ക്​. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,30,608 ആയി. 311 പേർക്കുകൂടി രോഗം ഭേദമായി. 1,22,867 പേരാണ്​ ഇതുവരെ രോഗമുക്തരായിട്ടുള്ളത്​. മൂന്നു​ പേർകൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1508 ആയി. നാലുപേരെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 56 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 24 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.