മസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനിൽ കോവിഡ് ബാധിച്ച് 18 പേർ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇതോടെ ആകെ മരണസംഖ്യ 2138ആയി. 787പേർക്ക് പുതുതായി രോഗം ബാധിച്ചു. ഇതോടെ ആകെ രോഗികൾ 202,137ആയി. ഇവരിൽ 185,607 പേർ രോഗമുക്തരായി. 96പേരെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 732ആയി. ഇവരിൽ 263പേർ െഎ.സി.യുവിലാണ്.
ലോക്ഡൗൺ അടക്കമുള്ള നിയന്ത്രണം നിലവിൽവന്നതോടെ പ്രതിദിന രോഗികളുടെ എണ്ണം കുറെഞ്ഞങ്കിലും മരണനിരക്കിൽ കാര്യമായ മാറ്റമുണ്ടായില്ല. നിലവിലെ സാഹചര്യത്തിൽ ജാഗ്രത കൈവിടരുതെന്നും സുരക്ഷ നിർദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.