മസ്കത്ത്: രാജ്യത്തെ കോവിഡ് സാഹചര്യം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന മരണനിരക്ക് പുതിയ ഉയരത്തിലെത്തിയതിെനാപ്പം ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും ആശങ്ക ജനിപ്പിക്കുംവിധം വർധിക്കുകയാണ്. 41 പേരാണ് 24 മണിക്കൂറിനുള്ളിൽ മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. 2782 പേരാണ് ഇതുവരെ മരിച്ചത്. 2037 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 2,52,609 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
1079 പേർക്കുകൂടി രോഗം ഭേദമായതോടെ രോഗമുക്തരുടെ എണ്ണം 2,21,250 ആയി ഉയർന്നു. 209 പേരെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1517 ആയി ഉയർന്നു. ഇതിൽ 443 പേരും തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. പുതിയ രോഗികളിൽ 1021 പേരും മസ്കത്ത് ഗവർണറേറ്റിലാണുള്ളത്. 342 രോഗികളുള്ള വടക്കൻ ബാത്തിനയും 203 പേരുള്ള തെക്കൻ ബാത്തിനയുമാണ് അടുത്ത സ്ഥാനങ്ങളിൽ. മുൻഗണന പട്ടികയിലുള്ളവരുടെ 18 ശതമാനത്തിന് ഇതിനകം വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
മൊത്തം 3.71 ലക്ഷം പേർക്കാണ് വാക്സിൻ നൽകിയത്. ഇതിൽ 71 ശതമാനം പേർ ആദ്യ ഡോസും 29 ശതമാനം പേർ രണ്ടു ഡോസും സ്വീകരിച്ചു. ജൂലൈ അവസാനത്തോടെ ഒമാനിലെ ജനസംഖ്യയുടെ 30 ശതമാനം പേർക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യം.
ആശുപത്രികളിൽ കിടക്കകൾ കിട്ടാനില്ലാത്ത സ്ഥിതിയിലേക്കാണ് രോഗവ്യാപനം ഉയരുന്നത്. തിങ്കളാഴ്ച വരെയുള്ള കണക്കനുസരിച്ച് മസ്കത്തിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ 82 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 37 പേരും ക്രിട്ടിക്കൽ ഐ.സി.യുവിലാണ്. ദോഫാർ ഗവർണറേറ്റിൽ 42 പേർ ചികിത്സയിലുണ്ട്. ഇതിൽ 15 പേർ ഐ.സി.യുവിലാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കായി കിടക്ക തേടി സമൂഹമാധ്യമങ്ങളിൽ സഹായാഭ്യർഥനങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ആശുപത്രി കിടക്ക ലഭിക്കാതെ ചികിത്സ വൈകിയതിനാൽ സ്വദേശികൾെക്കാപ്പം വിദേശികൾക്കും മരണം സംഭവിച്ചിട്ടുണ്ട്.
സ്ഥിതിഗതികൾ അതീവ ആശങ്കാജനകമാണെന്ന് ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ടവർ പറയുന്നു. മാസ് വാക്സിനേഷെൻറ ഗുണഫലം ലഭിക്കുന്നതിനായി ഇനിയും സമയമെടുക്കും. അതുവരെ സുരക്ഷ മുൻകരുതൽ നടപടികൾ പാലിക്കുക മാത്രമാണ് ചെയ്യാനുള്ളതെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.