മസ്കത്ത്: ആശ്വാസം നൽകി രാജ്യത്തെ കോവിഡ് മരണത്തിൽ തുടർച്ചയായ രണ്ടാം ദിവസവും കുറവ്. 23 പേർ കൂടി മരണപ്പെട്ടതായി ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച അറിയിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 3,339 ആയി. അതേ സമയം പുതിയ രോഗികളുടെ എണ്ണത്തിൽ ചെറിയ വർധനവുണ്ടായി.
1824 പേർ കൂടി പുതുതായി രോഗബാധിതരായി. ഇതോടെ ഒമാനിൽ കോവിഡ് ബാധിതരായവരുടെ ആകെ എണ്ണം 2,78,560 ആയി. 1684 പേർക്ക് കൂടി രോഗം ഭേദമായി. 2,46,466 പേരാണ് ഇതുവരെ രോഗമുക്തരായത്. 88.5 ശതമാനമാണ് രോഗമുക്തി നിരക്ക്. 163 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1520 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 512 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.