മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) മസീറ വിലായത്തിലെ ബാർബർ ഷോപ്പുകളും ബ്യൂട്ടി സലൂണുകളും ലക്ഷ്യമിട്ട് നടത്തിയ ബോധവത്കരണ യജ്ഞം സമാപിച്ചു.‘യുവർ അവേർനെസ് ഈസ് സേഫ്റ്റി’ എന്നപേരിലായിരുന്നു ബോധവത്കരണ കാമ്പയിൻ നടത്തിയിരുന്നത്. സുരക്ഷിതമായ ഉപഭോക്തൃ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും വിതരണക്കാരുടെയും ഉപഭോക്താക്കളുടെയും അവബോധം വളർത്തുന്നതിനുമായി ഗവർണറേറ്റ് മാർക്കറ്റുകളിലെ ബാർബർഷോപ്പുകളും സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളും നിരീക്ഷിക്കുയും പരിശോധന നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.