മസ്കത്ത്: അനധികൃത സുഗന്ധദ്രവ്യം നിർമിക്കുന്ന സ്ഥാപനത്തിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) പരിശോധിച്ചു. വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാറിലെ വാടക വീട്ടിലായിരുന്നു ലൈസൻസ് ഇല്ലാതെ സുഗന്ധദ്രവ്യം നിർമിച്ചത്. സുഗന്ധദ്രവ്യം പിടിച്ചെടുക്കുകയും സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ എല്ലാവരും തയാറാകണമെന്നും ഇത്തരത്തിലുള്ള അനധികൃത നിർമാണ യൂനിറ്റുകളോ മറ്റോ കണ്ടാൽ വിവരം അറിയിക്കണമെന്നും സി.പി.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.