മസ്കത്ത്: സുഹാർ ഫലജിൽ നടന്ന ക്രിക്കറ്റ് ടൂർണമെൻറിൽ എൽ ആൻഡ് ടി ജേതാക്കളായി. ഫൈനലിൽ മാംഗ്ലൂർ ഫ്രണ്ട്സിനെയാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ ് ചെയ്ത മാംഗ്ലൂർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 92 റൺസാണെടുത്തത്. എൽ ആൻഡ് ടി ഒരോവർ ബാക്കി നിൽക്കെ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയം കാണുകയായിരുന്നു.
എട്ടോവർ മത്സരമായിരുന്നു നടത്തിയിരുന്നത്. കളിയിലെ താരമായി അഭിഷേകിനെ തിരഞ്ഞെടുത്തു. മികച്ച ബാറ്ററായി ശരത്തിനെയും ബൗളറായി ഹുമാൻഷുവിനെയും തിരഞ്ഞെടുത്തു. രണ്ട് ആഴ്ചകളിലായി നടന്ന മത്സരത്തിൽ 20 ടീമുകളാണ് പെങ്കടുത്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.