പ​രി​സ്ഥി​തി അ​തോ​റി​റ്റി അ​ധി​കൃ​ത​ർ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ ന​ട​ത്തു​ന്നു

പു​തു​വ​ത്സ​ര​ദി​നം മു​ത​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക്ക് നി​രോ​ധ​നം

മ​സ്ക​ത്ത്: ജ​നു​വ​രി ഒ​ന്നു​മു​ത​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ലാസ്റ്റിക് സ​ഞ്ചി​ക്ക് നി​രോ​ധ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​മാ​യി പ​രി​സ്ഥി​തി അ​തോ​റി​റ്റി. പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കാ​നും പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ബാ​ഗു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​സ്ഥി​തി സൗ​ഹൃ​ദ ബ​ദ​ലു​ക​ളു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ആ​ണ് കാ​മ്പ​യി​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഉ​പ​ഭോ​ക്താ​ക്ക​ളെ പു​തി​യ മാ​റ്റ​ത്തി​ലേ​ക്ക് സ​ഹാ​യി​ക്കു​ന്ന​തി​നാ​യി വി​വി​ധ ക​ട​ക​ളി​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ ബാ​ഗു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ്ലാ​സ്റ്റി​ക് മാ​ലി​ന്യം കു​റ​ക്കു​ക​യും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വു​മാ​ണ് നി​രോ​ധ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഈ ​മാ​റ്റ​ത്തെ പി​ന്തു​ണ​ക്കാ​ൻ പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ൾ​ക്ക് പ​ക​ര​മു​ള്ള​വ ഉ​പ​യോ​ഗി​ച്ച് തു​ട​ങ്ങാ​ൻ താ​മ​സ​ക്കാ​രോ​ടും ബി​സി​ന​സ് ഉ​ട​മ​ക​ളോ​ടും പ​രി​സ്ഥി​തി അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്ത്​ 2027ഓ​ടെ പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഊ​ർ​ജി​ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ ന​ട​ന്ന്​ വ​രു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ളു​ടെ ആ​ദ്യ​ഘ​ട്ട നി​രോ​ധ​ന​ത്തി​ന്​ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക​യും ചെ​യ്തു. ഫാ​ർ​മ​സി​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, ക്ലി​നി​ക്കു​ക​ൾ എ​ന്നി​വ​യി​ലാ​ണ്​ പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ത്​ നി​രോ​ധി​ച്ചി​ട്ടു​ള്ള​ത്.

നി​യ​മം ലം​ഘി​ച്ചാ​ൽ 50മു​ത​ൽ 1000 റി​യാ​ൽ​വ​രെ പി​ഴ ഈ​ടാ​ക്കും. ആ​വ​ർ​ത്തി​ച്ചാ​ൽ ഇ​ര​ട്ടി​യാ​യി ചു​മ​ത്തും. ര​ണ്ടാം ഘ​ട്ട​ത്തി​​ന്റെ ഭാ​ഗ​മാ​യാ​ണ് ജ​നു​വ​രി ഒ​ന്ന് മു​ത​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ലാസ്റ്റിക് സ​ഞ്ചി​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

നി​ശ്ചി​ത സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ എ​ല്ലാ​ത്ത​രം പ്ലാ​സ്റ്റി​ക് ഷോ​പ്പി​ങ്​ ബാ​ഗു​ക​ളും നി​രോ​ധി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മെ​ന്ന് ​114/2001, 106/2020 എ​ന്നി രാ​ജ​കീ​യ ഉ​ത്ത​ര​വു​ക​ൾ പ്ര​കാ​രം പ​രി​സ്ഥി​തി സം​ര​ക്ഷ​ണ, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ നി​യ​മ​ത്തി​ന്‍റെ​യും ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ നി​രോ​ധി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട 2020/23 മ​ന്ത്രി​ത​ല തീ​രു​മാ​ന​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ളു​ടെ ഉ​പ​യോ​ഗം ഘ​ട്ടം ഘ​ട്ട​മാ​യി ഇ​ല്ലാ​താ​ക്കാ​ൻ പ​രി​സ്ഥി​തി അ​തോ​റി​റ്റി തീ​രു​മാ​നം പു​റ​പ്പെ​ടു​വി​ച്ച​ത്​.

50 മൈ​ക്രോ​മീ​റ്റ​റി​ൽ താ​ഴെ ഭാ​ര​മു​ള്ള ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക്​ സ​ഞ്ചി​ക​ൾ ക​മ്പ​നി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​ക്തി​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന്​ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഓ​രോ വി​ഭാ​ഗ​ത്തി​ലും പ്ലാസ്റ്റിക്​ സ​ഞ്ചി​ക​ളു​ടെ ഉ​​​പ​യോ​ഗം വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ നി​രോ​ധി​ക്കു​ക. ഇ​തി​നു​ശേ​ഷം ഇ​വ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ൽ പി​ഴ ചു​മ​ത്തും. തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പ്​ വ​രു​ത്താ​നാ​യി വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്യും.

പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ളു​ടെ ഉ​പ​യോ​ഗം കു​റ​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഇ​പ്ര​കാ​ര​മാ​ണ്​

2025ജ​നു​വ​രി ഒ​ന്ന്

തു​ണി​ത്ത​ര​ങ്ങ​ൾ, ​ടെ​ക്സ്​​റൈ​ൽ​സ്​ വ​സ്ത്ര​ങ്ങ​ൾ, ഇ​വ​യു​ടെ മ​റ്റ്​ സ്റ്റോ​റു​ക​ൾ, ത​യ്യ​ൽ ക​ട​ക​ൾ, ക​ണ്ണ​ട ക​ട​ക​ൾ, മൊ​ബൈ​ൽ ഫോ​ൺ വി​ൽ​പ​ന, ഇ​വ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​ള്ള സ്റ്റോ​റു​ക​ൾ, വാ​ച്ചു​ക​ൾ വി​ൽ​ക്കു​ക​യും പ​രി​പാ​ലി​ക്കു​ക​യും ചെ​യ്യു​ന്ന ക​ട​ക​ൾ, ഫ​ർ​ണി​ച്ച​റു​ക​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ വി​ൽ​ക്കു​ന്ന സ്റ്റോ​റു​ക​ൾ ​

2025 ജൂ​ലൈ ഒ​ന്ന്​

ഭ​ക്ഷ​ണ​ശാ​ല​ക​ൾ, പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​ങ്ങ​ൾ, പാ​ക്കേ​ജി​ങ്​ എ​ന്നി​വ വി​ൽ​ക്കു​ന്ന സ്റ്റോ​റു​ക​ൾ, സ​മ്മാ​ന ക​ട​ക​ൾ. ബ്രെ​ഡ്, പേ​സ്ട്രി​ക​ൾ, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ എ​ന്നി​വ വി​ൽ​ക്കു​ന്ന ബേ​ക്ക​റി​ക​ൾ ക​ട​ക​ൾ, മി​ഠാ​യി ഫാ​ക്ട​റി​ക​ൾ, ക​ട​ക​ൾ

2026 ജ​നു​വ​രി ഒ​ന്ന്

കെ​ട്ടി​ട നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ സ്റ്റോ​റു​ക​ൾ, പാ​ത്ര ക​ട​ക​ൾ, തീ​റ്റ, ധാ​ന്യ​ങ്ങ​ൾ, കാ​ർ​ഷി​ക വ​സ്തു​ക്ക​ൾ, കീ​ട​നാ​ശി​നി​ക​ൾ എ​ന്നി​വ​യു​ടെ വി​ൽ​പ​ന​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ, ഐ​സ്ക്രീം, ചോ​ളം, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, പ​രി​പ്പ് എ​ന്നി​വ​യു​ടെ വി​ൽ​പ​ന, ജ്യൂ​സു​ക​ളു​ടെ വ​ൽ​പ​ന, മി​ഷ്കാ​ക്കി​ന്‍റെ വി​ൽ​പ​ന, മി​ല്ലു​ക​ൾ, തേ​ൻ, ഈ​ത്ത​പ്പ​ഴം വി​ൽ​പ​ന, വാ​ട്ട​ർ ഫി​ൽ​ട്ട​റു​ക​ൾ വി​ൽ​ക്കു​ന്ന​തും ന​ന്നാ​ക്കു​ന്ന​തും, വാ​ട്ട​ർ പ​മ്പു​ക​ൾ വി​ൽ​ക്കു​ക​യും പ​രി​പാ​ലി​ക്കു​ക​യും ചെ​യ്യു​ന്ന ക​ട​ക​ൾ, കാ​ർ പ​മ്പു​ക​ൾ വി​ൽ​ക്കു​ക​യും പ​രി​പാ​ലി​ക്കു​ക​യും ചെ​യ്യു​ന്ന ക​ട​ക​ൾ, ആ​ധു​നി​ക ജ​ല​സേ​ച​ന സം​വി​ധാ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്റ്റോ​റു​ക​ൾ. പ​ക്ഷി​ക​ൾ, മ​ത്സ്യം, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ എ​ന്നി​വ വി​ൽ​ക്കു​ന്ന ക​ട​ക​ൾ, അ​നു​ബ​ന്ധ ഭ​ക്ഷ​ണ​ങ്ങ​ൾ, ന​ഴ്സ​റി​ക​ളും കാ​ർ​ഷി​ക സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ൽ​പ്പ​ന.

​ 2026 ജൂ​ലൈ ഒ​ന്ന്

ഫ​ർ​ണി​ച്ച​റു​ക​ൾ, പു​ത​പ്പു​ക​ൾ മു​ത​ലാ​യ സ്റ്റോ​റു​ക​ൾ, ക​ഠാ​ര, സ്വ​ർ​ണം, വെ​ള്ളി പാ​ത്ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക​ട​ക​ൾ, കാ​ർ കെ​യ​ർ സെ​ന്‍റ​റു​ക​ൾ, കാ​ർ ഏ​ജ​ൻ​സി​ക​ൾ.​

2027 ജ​നു​വ​രി ഒ​ന്ന്​

ഇ​ല​ക്ട്രോ​ണി​ക്സ് ക​ട​ക​ൾ, സാ​നി​റ്റ​റി, ഇ​ല​ക്ട്രി​ക്ക​ൽ വ​സ്തു​ക്ക​ൾ, വാ​ഹ​ന അ​റ്റ​കു​റ്റ​പ്പ​ണി ക​ട​ക​ൾ, മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് റി​പ്പ​യ​ർ വ​ർ​ക്ക് ഷോ​പ്പു​ക​ൾ, വാ​ഹ​ന സ്പെ​യ​ർ പാ​ർ​ട്സ് വി​ൽ​ക്കു​ന്ന ക​ട​ക​ൾ, മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ്പെ​യ​ർ പാ​ർ​ട്സ് വി​ൽ​ക്കു​ന്ന ക​ട​ക​ൾ, വാ​ഹ​ന ഇ​ല​ക്‌​ട്രീ​ഷ്യ​ൻ, വാ​ഹ​ന​ങ്ങ​ളു​ടെ ഓ​യ​ൽ മാ​റ്റ​ൽ ബ്രേ​ക്ക് ന​ന്നാ​ക്ക​ൽ, ട​യ​ർ വി​ൽ​പ്പ​ന​യും ന​ന്നാ​ക്ക​ലും, ഇ​ല​ക്ട്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും ടെ​ലി​വി​ഷ​ൻ പ്ര​ക്ഷേ​പ​ണ ഉ​പ​ക​ര​ണ​ങ്ങ​ളും വി​ൽ​ക്കു​ന്ന​തും ന​ന്നാ​ക്കു​ന്ന​തും, ക​മ്പ്യൂ​ട്ട​റു​ക​ൾ വി​ൽ​ക്കു​ന്ന​തും ന​ന്നാ​ക്കു​ന്ന​തും പ​രി​പാ​ലി​ക്കു​ന്ന​തും, സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളും ഓ​ഫീ​സ് സാ​ധ​ന​ങ്ങ​ളും വി​ൽ​ക്കു​ന്ന ക​ട​ക​ൾ, പ്രി​ന്‍റി​ങ്​ പ്ര​സ്സു​ക​ൾ.

പ്ലാ​സ്റ്റി​ക്ക്​ സ​ഞ്ചി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന മ​റ്റെ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും: 2027 ജൂ​ലൈ ഒ​ന്ന്.

Tags:    
News Summary - Ban on plastic bags in business establishments from New Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.