മസ്കത്ത്: രാജ്യത്ത് വിനിമയത്തിലുള്ള ചില പഴയ ബാങ്ക് നോട്ടുകൾ ഇനി ഒരുമാസം മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂവെന്ന് ഒമാൻ സെൻട്രൽ ബാങ്ക് അറിയിച്ചു. 1995 നവംബർ ഒന്ന ിന് മുമ്പ് ഇറങ്ങിയ നോട്ടുകളാണ് സെൻട്രൽ ബാങ്ക് പിൻവലിക്കാൻ ഒരുങ്ങുന്നത്. അതിനാൽ, ഇത്തരം നോട്ടുകൾ കൈവശമുള്ളവർ ഒരു മാസക്കാലാവധിക്കുള്ളിൽ സെൻട്രൽ ബാങ്ക് ശാഖകളിൽ നൽകി പുതിയത് സ്വീകരിക്കണം. സെൻട്രൽ ബാങ്കിെൻറ റൂവി ഹെഡ് ഒാഫിസിലോ സലാല, സൊഹാർ എന്നിവിടങ്ങളിലെ ശാഖകളിലോ പഴയ നോട്ടുകൾ നൽകാവുന്നതാണ്. ഒരു മാസത്തിനു ശേഷം ഇൗ നോട്ടുകൾക്ക് സാധുത ഉണ്ടായിരിക്കുന്നതല്ല. ഇവ ഉപയോഗിച്ചുള്ള നോട്ടുകൾ അനധികൃതമായാണ് കണക്കാക്കുകയെന്നും അധികൃതർ അറിയിച്ചു.
114/2000ാം നമ്പർ രാജകീയ ഉത്തരവ് പ്രകാരമുള്ള ബാങ്കിങ് നിയമത്തിെൻറ 45 (ഡി) വകുപ്പ് പ്രകാരം ജൂലൈ ഒന്ന് 2019 മുതൽ ഒരു മാസ കാലാവധിക്കുള്ളിൽ പഴയ നോട്ടുകൾക്ക് പകരം പുതിയ നോട്ടുകൾ മാറ്റിനൽകേണ്ടതാണെന്ന് ബാങ്കുകളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും അറിവിലേക്ക് സെൻട്രൽ ബാങ്ക് പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു. സെൻട്രൽ ബാങ്ക് ഉത്തരവ് പ്രകാരം 1970ൽ മസ്കത്ത് കറൻസി അതോറിറ്റി പുറത്തിറക്കിയ സഇൗദി റിയാലിന് നിരോധം വരും. 100 ബൈസ, കാൽ റിയാൽ, അര റിയാൽ, ഒരു റിയാൽ, അഞ്ച് റിയാൽ, 10 റിയാൽ എന്നിവയാണ് ഇൗ വിഭാഗത്തിലുള്ളത്. 1972ൽ ഒമാൻ കറൻസി േബാർഡിെൻറ മേൽനോട്ടത്തിൽ പുറത്തിറക്കിയ 100 ബൈസ, കാൽ റിയാൽ, അര റിയാൽ, ഒരു റിയാൽ, അഞ്ച് റിയാൽ, 10 റിയാൽ എന്നിവക്കും വിലയില്ലാതാവും. 1976ൽ സെൻട്രൽ ബാങ്ക് ഒാഫ് ഒമാെൻറ നേൽനോട്ടത്തിൽ പുറത്തിറക്കിയ 100 ബൈസ മുതൽ 50 റിയാൽ വരെയുള്ള എല്ലാ നോട്ടുകളും അസാധുവാകും.
1985ൽ സെൻട്രൽ ബാങ്ക് ഒാഫ് ഒമാൻ പുറത്തിറക്കിയ 100 ബൈസ മുതൽ 50 റിയാൽ വരെ എല്ലാ നോട്ടുകളും ഇൗ ഗണത്തിൽ ഉൾപ്പെടും. 1995 നവംബർ ഒന്നിന് പുറത്തിറക്കിയ നോട്ടുകളും മാറ്റി വാേങ്ങണ്ടിവരും. മുൻഭാഗത്ത് തിളങ്ങുന്ന ഹോളോഗ്രാഫി സെക്യൂരിറ്റി വരയില്ലാത്ത എല്ലാ 50 റിയാലിെൻറയും 20 റിയാലിെൻറയും 10 റിയാലിെൻറയും അഞ്ച് റിയാലിെൻറയും എല്ലാ നോട്ടുകൾക്കും നിരോധം ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.