‘ബിപോർജോയ്’​ മൂന്ന്​ ദിവസത്തേക്ക്​ ഒമാനെ ബാധിക്കില്ല -സി.എ.എ

മസ്കത്ത്​: അറബി കടലിൽ രൂപംകൊണ്ട ‘ബിപോർജോയ്’​ ചുഴലിക്കാറ്റ് അടുത്ത മൂന്ന്​ ദിവസത്തേക്ക്​ ഒമാനെ ബാധിക്കില്ലെന്ന്​ സിവിൽ ഏവിയേഷൻ ​അതോറിറ്റി (സി.എ.എ) അറിയിച്ചു. ചുഴലിക്കാറ്റിന്‍റെ സ്ഥിതിഗതികളും സഞ്ചാര ദിശകളും വിശകലനം ചെയ്​ത്​ പുറത്തിറക്കിയ ഏറ്റവും പുതിയ സർക്കുലറിലാണ്​ സി.എ.എ ഇക്കാര്യം വ്യക്​തമാക്കിയിട്ടുള്ളത്​. ചുഴലിക്കാറ്റ്​ പൊതുവെ ഒമാനെ ബാധിക്കാനുള്ള സാധ്യത കുറവാണ്​.

ചുഴലിക്കാറ്റ്​ ഒമാൻ തീരത്തുനിന്ന്​ 1020 കിലോമീറ്റർ അകലെയാണെന്ന്​ കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ‘ബിപർജോയ്’​ അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിട്ടുണ്ട്​. മധ്യകിഴക്കൻ അറബിക്കടലിനു മുകളിലാണ് നിലവിൽ ചുഴലിക്കാറ്റിന്‍റെ സ്ഥാനം. അറബിക്കടലിന്റെ മധ്യഭാഗത്തേക്ക് വടക്കോട്ട് ആണ് കാറ്റിന്‍റെ സഞ്ചാരദിശ. ചുഴലികാറ്റിന്‍റെ ഭാഗമായുണ്ടായ മേഘങ്ങൾ ഒമാനി തീരത്ത് നിന്ന് 630 കിലോമീറ്റർ അകലെയാണ്. മണിക്കൂറിൽ 118മുതൽ 120 കി.മീറ്റർ വേഗതയിലോണ്​ കാറ്റ്​ വീശികൊണ്ടിരിക്കുന്നത്​.

ചുഴലിക്കാറ്റ് പാക്കിസ്താനിലേക്കോ ഇന്ത്യയിലേക്കോ നീങ്ങാനോ കടലിൽ പതിക്കാനോ സാധ്യത കൂടുതലാണെന്ന് കാലാവസ്ഥാ നിരീക്ഷണ ഡയറക്ടർ ജനറൽ അബ്ദുല്ല ബിൻ റാഷിദ് അൽ ഖദുരി പറഞ്ഞു. സുൽത്താനേറ്റിനെ ബാധിക്കാനുള്ള സാധ്യത കുറവാണെങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായി സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്​തതമാക്കി.

Tags:    
News Summary - Cyclone Biparjoy will not affected in oman for three days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.