ബിപോർജോയ് ചുഴലിക്കാറ്റ്: ഒമാന്‍റെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴക്ക്​ സാധ്യത

മസ്കത്ത്​: അറബി കടലിൽ രൂപം കൊണ്ട ‘ബിപോർജോയ്’ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ്​ കാറ്റഗറി ഒന്നിലേക്ക്​ മാറിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സുൽത്താനേറ്റിൽ നിന്ന് 770 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിന്റെ കേന്ദ്രം.

ഇന്ത്യ, പാകിസ്​താൻ തീരങ്ങളിലേക്കാണ് ​കാറ്റ്​ നീങ്ങി കൊണ്ടിരിക്കുന്നത്​. ജൂൺ 15ന് ഇന്ത്യയുടെ ഗുജറാത്ത്, പാകിസ്താന്‍റെ കറാച്ചി എന്നീ പ്രദേശങ്ങളുടെ ക​ര തൊടാൻ സാധ്യതയുണ്ട്​. സുൽത്താനേറ്റിൽ ഇത്​ നേരിട്ട് ഒരു സ്വാധീനവും ചെലുത്തില്ലെന്നും അധികൃതർ വ്യക്​തമാക്കി.

അതേസമയം, ഒമാന്‍റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴക്ക്​ സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ ശർഖിയ അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ കടൽ പ്രക്ഷുബ്​ധമാകും. തിരമാലകൾ മൂന്നു മുതൽ ആറു മീറ്റർ വരെ ഉയർന്നേക്കാം. താഴ്ന്ന പ്രദേശങ്ങളിലേക്ക് കടൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Cyclone Biporjoy: Chance of isolated rain in some parts of Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.