മസ്കത്ത്: അറബിക്കടലിന്റെ തെക്കുകിഴക്ക് ഭാഗത്ത് അടുത്തയാഴ്ച മധ്യത്തോടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവാസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത അഞ്ചു ദിവസങ്ങളിൽ സുൽത്താനേറ്റിന്റെ അന്തരീക്ഷത്തിൽ ഇത് ഒരു സ്വാധീനവും ചെലുത്തില്ല. അറബിക്കടലിലെ സംഭവവികാസങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ന്യൂനമർദം രൂപപ്പെടുന്നതിനു മുമ്പുള്ള കാറ്റിന്റെ കറക്കമാണ് ചക്രവാതച്ചുഴി. ഇത് ശക്തിപ്പെട്ടാൽ ന്യൂനമർദമാകും. എന്നാൽ, എല്ലാ ചക്രവാതച്ചുഴിയും ന്യൂനമർദമാകണം എന്നില്ല. ചക്രവാതച്ചുഴി ന്യൂനമർദമാകുകയും അത് പിന്നീട് ഡിപ്രഷൻ അഥവാ തീവ്ര ന്യൂനമർദമാകുകയും പിന്നാലെ ഡീപ് ഡിപ്രഷൻ അഥവാ അതിതീവ്ര ന്യൂനമർദമാകുകയും ചെയ്താൽ മാത്രമേ ചുഴലിക്കാറ്റിലേക്കുള്ള വഴിതുറക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.