മസ്കത്ത്: ശഹീൻ ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി ബദർ അൽസമാ ഗ്രൂപ്. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി അർഹരായ ആളുകൾക്ക് വീട്ടുപകരണങ്ങളും മറ്റും ഗ്രൂപ് എത്തിച്ചു. ബദർ അൽസമായുടെ സി.എസ്.ആർ പ്രോഗ്രാമിനു കീഴിൽ റഫ്രിജറേറ്ററുകൾ, ടി.വികൾ, വാഷിങ് മെഷീനുകൾ, എ.സികൾ, മൈക്രോവേവ് ഓവനുകൾ തുടങ്ങിയവയാണ് വിതരണം ചെയ്തത്. സുവൈഖിലെ ഡെപ്യൂട്ടി വാലി മുഹമ്മദ് ബിൻ അബ്ദുൽ സത്താർ അൽ കമാലിയുടെ നേതൃത്വത്തിലായിരുന്നു അർഹരായവരിലേക്ക് വീട്ടുപകരണങ്ങൾ എത്തിച്ചത്.
പ്രതിസന്ധികളെ നേരിടാൻ ബദ്ർ അൽസമാ ഗ്രൂപ് കൂടെയുണ്ടാകുമെന്നും ശഹീൻ ബാധിച്ചവരെ സഹായിക്കുന്നതിനുള്ള വലിയ ലക്ഷ്യത്തിലേക്കുള്ള ബദർ അൽസമായുടെ ചെറിയ സംഭാവനകളാണിതെന്നും ചടങ്ങിൽ സംസാരിച്ച മാനേജിങ് ഡയറക്ടർമാരായ അബദുൽ ലത്തീഫും ഡോ. പി.എ. മുഹമ്മദും പറഞ്ഞു. നേരേത്ത ശഹീൻ ചുഴലിക്കാറ്റ് നാശംവിതച്ച മേഖലകളിൽ ബദർ അൽസമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് സൗജന്യ മെഡിക്കൽ ക്യാമ്പുകളും മറ്റും നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.