സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് സലാലയുടെ കീഴിൽ രൂപവത്കരിച്ച നൃത്ത കൂട്ടായ്മക്ക് (ഡാ ൻസ് ഫോറം) പ്രൗഢഗംഭീരമായ ചടങ്ങിൽ തിരിതെളിഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബിൽ നടന്ന ചടങ്ങി ൽ പ്രൊ. കലാമണ്ഡലം കൃഷ്ണകുമാർ ഫോറം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ മൻപ്രീത് സിങ് മുഖ്യാതിഥിയായിരുന്നു. ചടങ്ങിലെ കലാമണ്ഡലം കൃഷ്ണകുമാറിെൻറ കഥകളി അവതരണം ശ്രദ്ധേയവും കൗതുകം നിറഞ്ഞതുമായിരുന്നു. കലാക്ഷേത്ര ശ്രീലക്ഷ്മി കൃഷ്ണകുമാറിെൻറ ഭരതനാട്യവും, ഗായത്രി ശ്രീകുമാറിെൻറ കഥകളി പൂതന മോക്ഷവും വിസ്മയ മോഹൻദാസിെൻറ മോഹിനിയാട്ടവും സദസ്സിന് പ്രത്യേക ദൃശ്യാനുഭവം നൽകി.
പൂതന മോക്ഷത്തിെൻറ അവസാന രംഗത്തിൽ സദസ്സ് മുഴുവൻ എഴുന്നേറ്റുനിന്ന് കൈയടിച്ചു. മലയാളികൾക്ക് പുറമെ മറ്റു ഭാഷക്കാരും കഥകളി കാണാൻ എത്തിയിരുന്നു. ഡാൻസ് ഫോറം കൺവീനർ അരുൺ കുമാർ, കോ. കൺ. ഈപ്പൻ പനയ്ക്കൽ, സെക്രട്ടറി ഡോ. ദീപ കുമാർ, എക്സിക്യൂട്ടിവ് അംഗങ്ങളായ അർജുൻ എസ്. ഉണ്ണിത്താൻ, ആനന്ദ്, ഹർഷ റാം, അശ്വതി, ശിൽപ ജോൺ, ഉപദേശക സമിതി അംഗങ്ങളായ ഇന്ത്യൻ സോഷ്യൽ ക്ലബ് വൈസ് ചെയർമാൻ മോഹൻദാസ്, കേരള വിഭാഗം കൺവീനർ സുരേഷ് ബാബു, ആർട് ഓഫ് ലിവിങ് സലാല കൺവീനർ ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.