മസ്കത്ത്: കാനഡയിലെ മോണ്ട് ട്രെംബ്ലൻറിൽ അടുത്തിടെ നടന്ന നൃത്ത ലോകകപ്പിൽ നേട്ടംകൊയ്ത് അൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ. അതിഥി ഗുരു, ശൈവി കുമാർ, മാനവി ശങ്കർ, സെഹർ രന്ധാവ എന്നിവരാണ് കഥക് നൃത്ത ഗ്രൂപ്പായ ‘ലീലാംഗിക’ക്ക് കീഴിൽ ലോകപ്പിൽ പെങ്കടുത്തത്.
ലോകത്തിലെ നൃത്തരൂപങ്ങളുടെ ഒൗദ്യോഗിക കൂട്ടായ്മയായ ഇൻറർനാഷനൽ ഡാൻസ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള ‘ലീലാംഗിക’യുടെ പരിശീലക ജുംബ ചക്രബർത്തിയാണ്.
മൊത്തം മൂന്ന് സ്വർണമടക്കം 13 മെഡലുകളാണ് ഗൂബ്ര സ്കൂൾ വിദ്യാർഥികൾക്ക് ലഭിച്ചത്. സോളോ വിഭാഗത്തിൽ 12 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ അതിഥി ഗുരു വെള്ളിമെഡലും മാനവി ശങ്കർ വെള്ളിമെഡലും നേടി.
12 വയസ്സിൽ താഴെയുള്ളവരുടെ ഡ്യുവറ്റ് വിഭാഗത്തിൽ അതിഥി ഗുരുവും മാനവി ശങ്കറും സ്വർണമെഡലും ശൈവി കുമാർ വെള്ളി മെഡലും കരസ്ഥമാക്കി.
13 വയസ്സും മുകളിലും പ്രയമുള്ളവരുടെ വിഭാഗത്തിൽ സെഹർ രന്ധാവക്കും പങ്കാളിക്കും വെങ്കല മെഡലും ലഭിച്ചു. ഗ്രൂപ് വിഭാഗത്തിൽ ഇവർ വെള്ളിമെഡലും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.