മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ നിസ്വ വിലായത്തിൽ ഈത്തപ്പഴ സീസണിന് തുടക്കമായി. ഫാർഖ് ഗ്രാമത്തിലെ അൽ തുറത്ത് ഫാമിലാണ് ഖാഷ് ഖന്താര, ഖാഷ് മനോമ തുടങ്ങിയ ഇനങ്ങൾ കായ്ച്ചുതുടങ്ങിയത്.
ഇതു നേരത്തെ കായ്ക്കുന്ന ഇനങ്ങളാണെന്നും ഉയർന്ന അന്തരീക്ഷ താപനില ഇതിന് അനുഗുണമായെന്നും കർഷകനായ സലേം ബിൻ സലേഹ് അൽ കിന്ദി പറഞ്ഞു. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇവ വിതച്ചത്. മികച്ച വരുമാനം കിട്ടുന്നതിനാൽ കർഷകർ നല്ല സംരക്ഷണവും ശ്രദ്ധയുമാണ് ഈത്തപ്പഴ കൃഷിക്ക് നൽകുന്നത്. പ്രാദേശിക വിപണികളിൽ പുതിയ ഈത്തപ്പഴത്തിന് ആവശ്യക്കാരേറെയാണ്. അതുകൊണ്ടുതന്നെ സീസണിന്റെ തുടക്കത്തിൽ കർഷകർക്ക് മികച്ച വില ലഭിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.