മസ്​കത്ത്​: കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു. ശക്​തികുളങ്ങര സ്വദേശി രാജേന്ദ്രൻ പിള്ളയാണ്​ (55) റുസ്താഖിൽ ഉറക്കത്തിൽ മരണപ്പെട്ടത്​. 27വർഷമായി പ്രവാസജീവിതം നയിക്കുന്ന ഇദ്ദേഹം റുസ്താഖിൽ സ്വന്തമായി ഗാരേജ്‌ നടത്തി വരികയായിരുന്നു. വ്യാഴാഴ്​ച രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹം വെള്ളിയാഴ്​ച രാവിലെ എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന്​ സുഹൃത്തുക്കൾ ചെന്നുനോക്കു​േമ്പാഴാണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​. മൃതദേഹം നാട്ടിലേക്ക്​ അയക്കാനുള്ള നടപടികൾ നടന്നുവരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.