മസ്കത്ത്: കോവിഡിെൻറ രണ്ടാം തരംഗത്തിൽ മരണസംഖ്യ ഉയർന്നതായി ഡിസീസസ് സർവൈലൻസ് ആൻഡ് കൺട്രോൾ വിഭാഗം ഡയറക്ടർ ജനറൽ ഡോ.സൈഫ് അൽ അബ്രി.
കഴിഞ്ഞ വർഷം ആഗസ്റ്റിനെ അപേക്ഷിച്ച് മരണസംഖ്യയിൽ 372 ശതമാനത്തിെൻറ വർധനയാണ് ഉണ്ടായത്. കൂടുതൽ മരണങ്ങൾക്കും കാരണം ഡെൽറ്റ വകഭേദമാണെന്നും ഡോ. അബ്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് വാക്സിനേഷൻ തോത് വർധിപ്പിക്കുമെന്നും ഡോ. അബ്രി പറഞ്ഞു. നിലവിൽ പ്രതിദിനം 40,000 പേർക്കാണ് വാക്സിൻ നൽകുന്നത്. ബലിപെരുന്നാൾ അവധിക്കുശേഷം ഇത് 80000മായി വർധിപ്പിക്കാനാണ് പദ്ധതി. വാക്സിനേഷൻ ഗുരുതര രോഗബാധയെ പ്രതിരോധിക്കുന്നതിൽ കാര്യക്ഷമമാണ്.
വാക്സിൻ സ്വീകരിച്ചവർക്ക് ഇളവുകൾ നൽകുന്നതുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഒമാനിലേക്ക് വരുന്നവർക്കുള്ള നടപടിക്രമങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നും ഡോ.സൈഫ് അൽ അബ്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.