മസ്കത്ത്: രാജ്യത്തെ തേൻ ഉൽപാദനത്തിൽ ഇടിവെന്ന് കണക്കുകൾ. 2021ൽ 9,47,841 കിലോഗ്രാം തേനാണ് ഉൽപാദിപ്പിച്ചിരുന്നതെങ്കിൽ കഴിഞ്ഞ വർഷമിത് 5,33,701 ആയി കുറഞ്ഞു. ദേശീയ സ്ഥിതിവിവര കേന്ദ്രം പുറത്തിറക്കിയ സ്റ്റാറ്റിസ്റ്റിക്കൽ ഇയർബുക്കിലാണ് ഈ കണക്ക് പറയുന്നത്.
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ തേൻ ഉൽപാദിപ്പിച്ച ഗവർണറേറ്റുകളിൽ തെക്ക്-വടക്കൻ ശർഖിയയാണ് മുന്നിൽ. 1,47,088 കിലോഗ്രാം തേനാണ് ഇവിടെനിന്നും ഉൽപാദിപ്പിച്ചതെന്ന് കണക്കുകൾ പറയുന്നു. 1,31,269 കിലോഗ്രാമുമായി തെക്ക്-വടക്ക് ബാത്തിനയാണ് രണ്ടാമത്.
മൂന്നാം സ്ഥാനത്തുള്ള ദാഖിലിയ ഗവർണറേറ്റിന്റെ ഉൽപാദനം 1,26,470 ആണ്. മൊത്തം ഉൽപാദനത്തിന്റെ 75.8 ശതമാനം ഈ ഗവർണറേറ്റുകളിൽ നിന്നാണെന്ന് രേഖകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.