മസ്കത്ത്: കാർഷിക, മത്സ്യബന്ധന, ജല ആവശ്യങ്ങൾക്കായി റോബോട്ടിക്സും ഡ്രോണുകളും വികസിപ്പിക്കുന്നതിനുള്ള ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ഭൂമി പാട്ടത്തിനു നൽകാനുള്ള കരാറിൽ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം ഒപ്പുവെച്ചു.
സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തം ഏകീകരിക്കുന്നതിനും ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എസ്.എം.ഇ) സ്മാർട്ട് സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലൂടെ കാർഷിക മേഖലയിലെ ചുമതലകൾ നിർവഹിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് കരാർ.
കാർഷിക മേഖലയിൽ ആധുനിക സാങ്കേതിക വിദ്യകൾ അവതരിപ്പിക്കാനും വിലയിരുത്താനും കൈമാറ്റം ചെയ്യാനും ഉപയോഗപ്പെടുത്താനുമാണ് മന്ത്രാലയം ഉദ്ദേശിച്ചുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.