മസ്കത്ത്: നാടിൻെറ വികസനത്തിന് വലിയ പദ്ധതികൾ അനിവാര്യമാണെങ്കിലും അവ പരിസ്ഥിതിക്കും ജീവജാലങ്ങളുടെ ആവാസവ്യവസ്ഥക്കും ആഘാതമേൽക്കാതെ പരിസ്ഥിതി സൗഹൃദമാകണമെന്ന് സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ്. മസ്കത്ത് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക യുവജന പ്രസ്ഥാനം സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പുനരുജ്ജീവനത്തിൻെറ കാവലാളാകുക, പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ യുവജനപ്രസ്ഥാനം ഈ വർഷത്തെ പരിപാടികൾ സംഘടിപ്പിച്ചത്.
കർഷകർക്കും കർഷക തൊഴിലാളികൾക്കും മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നതിനും കാർഷികരംഗത്ത് സ്വയം പര്യാപ്തത നേടുന്നതിനുള്ള കൂടുതൽ കർമപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണമെന്ന നിർദേശം ചടങ്ങിൽ അംഗങ്ങൾ മന്ത്രിക്ക് മുമ്പാകെ സമർപ്പിച്ചു. ഇടവക വികാരി ഫാ.പി.ഒ. മത്തായി അധ്യക്ഷതവഹിച്ചു.
ഇടവക ട്രസ് റ്റി സാബു കോശി, മലങ്കര സഭ മാനേജിങ് കമ്മിറ്റി അംഗം ഡോ. ഗീവർഗീസ് യോഹന്നാൻ, ഒമാൻ സോണൽ കോഓഡിനേറ്റർ ബിജു ജോൺ കൊന്നപ്പാറ എന്നിവർ ആശംസകൾ അർപ്പിച്ചു. പരിപാടികളുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണ പ്രാധാന്യം അനാവരണം ചെയ്യുന്ന ഡോക്യുമെൻററി പ്രദർശനം, ചർച്ച് വളപ്പിൽ വൃക്ഷത്തൈ നടീൽ എന്നിവയും നടന്നു. ഭാരവാഹികളായ ബെൻസൺ സ്കറിയ, ബിജു ജോൺ തേവലക്കര, ലിബിൻ രാജു, വർഗീസ് അലക്സ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.