മസ്കത്ത്: സർക്കാർ സ്ഥാപനങ്ങൾ ഡിജിറ്റൽ പരിവർത്തനത്തിൽ മികച്ച മുന്നേറ്റം നടത്തുന്നു. കഴഞ്ഞവർഷം ഉദ്ദേശിച്ചതിന്റെ 72 ശതമാനം ലക്ഷ്യം കൈവരിക്കാൻ സാധിച്ചു. ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം പുറത്തിറക്കിയ കഴിഞ്ഞവർഷത്തെ ഡിജിറ്റൽ പരിവർത്തനത്തെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
‘തഹ്വൗൽ’ ഗവൺമെന്റ് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാം കഴിഞ്ഞവർഷം 53 ശതമാനത്തിലെത്തി. ഗവർണറേറ്റുകൾ 56 സർക്കാർ സ്ഥാപനങ്ങളിൽ 54 ശതമാനം ശരാശരി പ്രകടനവും കൈവരിച്ചു.
ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി, മസ്കത്ത് ഗവർണറേറ്റ്, റോയൽ ഒമാൻ പൊലീസ്, പ്രത്യേക സാമ്പത്തിക മേഖലകൾക്കും ഫ്രീ സോണുകൾക്കുമുള്ള പബ്ലിക് അതോറിറ്റി, ഒമാൻ വിഷൻ 2040 ഇംപ്ലിമെന്റേഷൻ ഫോളോ അപ്പ് യൂനിറ്റ്, ദേശീയ സ്ഥിതിവിവരകേന്ദ്രം, പബ്ലിക് അതോറിറ്റി ഫോർ സോഷ്യൽ ഇൻഷുറൻസ് മന്ത്രാലയം, ധനകാര്യം, തൊഴിൽ മന്ത്രാലയം എന്നീ സ്ഥാപനങ്ങൾ 2023ൽ ഡിജിറ്റൽ പരിവർത്തനത്തിൽ മികവു പുലർത്തിയവയാണ്.
48 ശതമാനം സ്ഥാപനങ്ങളും ശരാശരി പ്രകടന നിലവാരം (മഞ്ഞ) കൈവരിച്ചു. വിലയിരുത്തിയവയിൽ നാല് ശതമാനമാണ് ശരാശരിയിൽ താഴെയുള്ളത് (ചുവപ്പ് ലെവൽ). ഡിജിറ്റൽ പരിവർത്തനം കൈവരിക്കാൻ ഗവർണറേറ്റുകൾ നടത്തിയ ശ്രമങ്ങളും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.