വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സർക്കാർ നാലര വർഷമായി പടുത്തുണ്ടാക്കിയ വികസന പ്രവർത്തനങ്ങൾക്ക് അനുകൂലമായി ജനങ്ങൾ വോട്ടുചെയ്യും. കേരളത്തിൽ മുെമ്പാരിക്കലുമില്ലാത്ത വിധം എല്ലാ മേഖലകളിലും വികസന മുന്നേറ്റമുണ്ടാക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്.
ജനങ്ങൾക്ക് അനുഭവവേദ്യമായ ഇൗ മുന്നേറ്റത്തെ വിവാദങ്ങളിൽ മുക്കിക്കൊല്ലാനാണ് പ്രതിപക്ഷവും ബി.ജെ.പിയും ശ്രമിക്കുന്നത്. കോവിഡ് കാലത്തെ സർക്കാറിെൻറ പ്രതിരോധ പ്രവർത്തനങ്ങളുടെ ഗുണഫലം അനുഭവിച്ചവരാണ് കേരളീയർ. കോവിഡിനെതിരായുള്ള കേരള സർക്കാറിെൻറ പോരാട്ടം പ്രശംസ പിടിച്ചുപറ്റിയതാണ്. ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ അസൂയാവഹമായ നേട്ടമുണ്ടാക്കാനും സർക്കാറിന് കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം കൃഷി, പരിസ്ഥിതി, വ്യവസായ മേഖലകളിലും വൻ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. വികസനത്തിന് ഏറ്റവും അനിവാര്യമായ പശ്ചാത്തല സൗകര്യമൊരുക്കുന്നതിൽ സർക്കാർ വിജയിച്ചിട്ടുണ്ട്. വ്യവസായവും വാണിജ്യവും വളരണമെങ്കിൽ ഗതാഗതം മികച്ചതാവണം. കിഫ്ബിയുടെ നിക്ഷേപം ഉപയോഗപ്പെടുത്തി നിരവധി മികച്ച റോഡുകൾ നിർമിക്കാൻ സർക്കാറിന് കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം പെർഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ വർധിപ്പിക്കുകയും ചെയ്തു. അതിനാൽ, എന്ത് വിവാദമുണ്ടായാലും ജനം അത് ചെവിക്കൊള്ളില്ല. അവർ വികസനത്തിന് അനുകൂലമായി േവാട്ട് ചെയ്യും.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷയാണ് ഇടതുപക്ഷം വെച്ചുപുലർത്തുന്നത്. സർക്കാറിെൻറ വികസനം പഞ്ചായത്തുകളിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് അനുകൂലമായി ജനങ്ങൾ വോട്ട് രേഖപ്പെടുത്തും. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വ്യക്തിപരമായോ രാഷ്ട്രീയമായോ വിലയിരുത്തിയാലും ഇടതു പക്ഷത്തിനെയാണ് വോട്ടർമാർ പിന്തുണക്കുക. ഇത് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിെൻറ സെമി ഫൈനൽ ആയതിനാൽ േകരളത്തിെൻറ വികസനത്തിൽ കൊതിയുള്ളവർ ഭരണത്തുടർച്ചക്ക് അനുകൂലമായി വോട്ടുകൾ രേഖപ്പെടുത്തും. പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയെൻറ നിലപാടുകൾ മത ന്യൂനപക്ഷങ്ങളിൽ ഏറെ പ്രതീക്ഷയുണ്ടാക്കിയതാണ്. കേരളത്തിലെ മതേതര മനസ്സുകൾ കക്ഷി ഭേദമന്യേ ഇൗ നിലപാടുകളെ പിന്തുണച്ചിട്ടുണ്ട്.
അതിനാൽ, രാഷ്ട്രീയ ഭേദമന്യേ ഇടതുപക്ഷത്തിന് പിന്തുണ ലഭിക്കാൻ ഇൗ നിലപാടുകൾ സഹായകമാവും.കോവിഡ് സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങളിൽ മാത്രമാണ് പ്രചാരണങ്ങൾ നടത്തുന്നത്. വോട്ട് ചെയ്യാൻ നാട്ടിൽ പോവാൻ പറ്റിയ അവസ്ഥയല്ലാത്തതിനാൽ ആരും പോകുന്നില്ല. നാലു മാസം മുമ്പ് നാട്ടിൽ പോയ കൈരളി പ്രവർത്തകനായിരുന്ന അജിത് പന്തളം മുനിസിപ്പാലിറ്റിയിൽ മത്സരിക്കുന്നുണ്ട്. സൂറിലെ കൈരളി പ്രവർത്തകനായിരുന്ന മുൻ പ്രവാസിയും നിരവധി കൈരളി പ്രവർത്തകരുടെ ഭാര്യമാരും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.