മസ്കത്ത്: പാർക്കുകളിലും മരങ്ങളുടെ ചുവട്ടിലും തീയിടുന്നതിൽനിന്ന് വിട്ട് നിൽക്കണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. ഇത്തരം പ്രവർത്തനങ്ങൾ പ്രകൃതിക്ക് ദോഷം വരുത്തുന്നതിനൊപ്പം പൊതുജനാരോഗ്യത്തിനും ഗുരുതരമായ അപകടമുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകി.
ഹരിത പ്രദേശങ്ങളിൽ തീയിടുന്നത് പ്രകൃതിദൃശ്യങ്ങളെ വികലമാക്കുകയും സുപ്രധാന സസ്യങ്ങളെ നശിപ്പിക്കുകയും ചെയ്യും. ബാർബിക്യൂ പോലുള്ള പ്രവർത്തനങ്ങളിൽനിന്നുള്ള പുകയും ദുർഗന്ധവും പരക്കുന്നത് പൊതുജനാരോഗ്യത്തെ ബാധിക്കും. ഭാവിതലമുറക്കായി ഒമാന്റെ പ്രകൃതിദത്ത ഇടങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ മസ്കത്ത് മുനിസിപ്പാലിറ്റി, ഇത്തരം പ്രവർത്തനങ്ങൾ പരിസ്ഥിതിയിലും സമൂഹത്തിലും ചെലുത്തുന്ന സ്വാധീനം പരിഗണിക്കണമെന്നും അഭ്യർഥിച്ചു.
പൊതു ഇടങ്ങളുടെ ഭംഗി നിലനിർത്തുന്നതിനും എല്ലാ താമസക്കാർക്കും സന്ദർശകർക്കും അവ സുരക്ഷിതവും ആസ്വാദ്യകരവുമാണെന്ന് ഉറപ്പാക്കുന്നതിനുമുള്ള വിപുലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.