മസ്കത്ത്: കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വിവിധ ഗവർണറേറ്റുകളിലെ വാദികൾ നിറഞ്ഞുകവിഞ്ഞതിനാൽ അവ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് (സി.ഡി.എ.എ) അധികൃതർ അറിയിച്ചു. തെക്കൻ ബാത്തിനയിൽ പലയിടത്തും വാദികൾ നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. താഴ്വരയിലെ ഒഴുക്കിലും മറ്റും പെട്ടുള്ള അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണം. വാദികളിൽനിന്നും താഴ്ന്ന സ്ഥലങ്ങളിൽനിന്നും അകന്നുനിൽക്കണം. വെള്ളക്കെട്ടുകളിലേക്ക് കുട്ടികൾ പ്രവേശിക്കുന്നത് തടയാനുള്ള മാർഗങ്ങൾ കൈക്കൊള്ളുകയും വേണം. മിന്നലുണ്ടാകുന്ന സമയത്ത് മരങ്ങൾക്കിടയിൽ നിൽക്കരുതെന്നും ടെലിഫോണുകളും വൈദ്യുതി ഉപകരണങ്ങളും ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സി.ഡി.എ.എ നിർദേശിച്ചു. അത്യാവശ്യങ്ങൾക്കല്ലാതെ വീടുകളിൽനിന്ന് പുറത്തിറങ്ങരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.