മസ്കത്ത്: ഇന്ത്യയിലെ പ്രശസ്ത പീഡിയാട്രിക് ഓർത്തോപീഡിക് സർജനായ ഡോ. അതുൽ ഭാസ്കറിന്റെ സേവനം തിങ്കളാഴ്ച വരെ കിംസ് ഹെൽത്ത് ആശുപത്രിയിൽ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കുട്ടികളിലെ ജന്മനായുള്ള അസ്ഥിരോഗം, വൈകല്യം, മുടന്തൽ, ഒടിവുകൾ, അണുബാധകൾ തുടങ്ങിയവ ചികിത്സിക്കുന്നതിൽ 26 വർഷത്തിലേറെ പരിചയമുണ്ട് ഡോ. അതുൽഭാസ്കറിന്. 1991ൽ ഇന്ത്യയിലെ ബോംബെ യൂനിവേഴ്സിറ്റിയിൽനിന്ന് ബാച്ചിലർ ഓഫ് മെഡിസിനും ബാച്ചിലർ ഓഫ് സർജറിയും നേടി. 1994ൽ ഇതേ യൂനിവേഴ്സിറ്റിയിൽനിന്ന് ഓർത്തോപീഡിക്സിൽ മാസ്റ്റർ ഓഫ് സർജറി ബിരുദവും നേടി. പിന്നീട് ഇംഗണ്ടിലെ ലിവർപൂൾ യൂനിവേഴ്സിറ്റിയിൽ ഓർത്തോപീഡിക്സിൽനിന്ന് ഉന്നത പഠനവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.