പാ​ഴ്​​സ​ൽ സേ​വ​ന​ത്തി​ന് ഇ​നി ഡ്രോ​ണു​ക​ളും

മ​സ്ക​ത്ത്​: ​ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച്​ പാ​ഴ്​​സ​ൽ എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​ക്ക്​ മ​സ്ക​ത്ത്​ ഗ​വ​ണ​റേ​റ്റി​ൽ തു​ട​ക്കം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ, ഖാ​ന്താ​ബി​ലെ മ​സ്‌​ക​ത്ത്​ ബേ ​റ​സി​ഡ​ൻ​ഷ്യ​ൽ കോം​പ്ല​ക്‌​സി​ലും അ​തി​ന​ടു​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ​ക്കാ​ണ്​ ഡ്രോ​ൺ വ​ഴി പാ​ഴ്‌​സ​ൽ എ​ത്തി​ക്കു​ക.

മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റും ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​വും സ​ഹ​ക​രി​ച്ചാ​ണ്​ ന​ട​പ്പാ​ക്കു​ന്ന​ത്. മ​സ്ക​ത്തി​ലെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക്​ വേ​ഗ​ത്തി​ൽ ഭ​ക്ഷ​ണ​ങ്ങ​ളും ച​ര​ക്കു​ക​ളും എ​ത്തി​ക്കാ​ൻ പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന്​ ക​രു​തു​ന്നു.

യാ​ങ്ക​റ്റ്, അ​ൽ ഖൈ​റാ​ൻ, സി​ഫ എ​ന്നി​വ​യു​ൾ​പ്പെ​ടെ മ​സ്‌​ക​ത്തി​ലെ വി​ലാ​യ​ത്തു​ക​ളി​ലെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും. ആ​ഗോ​ള ക​മ്പ​നി​യാ​യ യു.​വി.​എ​ൽ റോ​ബോ​ട്ടി​ക്‌​സാ​ണ്​ പ​ദ്ധ​തി​യു​മാ​യി ​സ​ഹ​ക​രി​ക്കു​ന്ന​ത്. 25 കി.​മീ​റ്റ​ർ പ​രി​ധി​യി​ൽ അ​ഞ്ച്​ കി​ലോ ഭാ​രം വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള ഡ്രോ​ണു​ക​ളെ​യാ​യി​രി​ക്കും യു.​വി.​എ​ൽ ഇ​തി​നാ​യി വി​ന്യ​സി​ക്കു​ക.

Tags:    
News Summary - Drones for service in the parcel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.