മസ്കത്ത്: രാജ്യത്ത് വിതരണം ചെയ്യുന്നതിന് എത്തിച്ച മയക്കുമരുന്ന് പൊലീസ് പിടികൂടി. തെക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസിന് കീഴിലെ മയക്കുമരുന്ന് നിയന്ത്രണ വിഭാഗമാണ് ഓപറേഷന് നേതൃത്വം നൽകിയത്. 70 കി.ഗ്രാം ക്രിസ്റ്റൽ നാർകോട്ടിക്സാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ഏഷ്യൻവംശജനായ ഒരാളെ പിടികൂടിയിട്ടുമുണ്ട്. പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ ആഴ്ച ബോട്ടിൽ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്നിന്റെ വൻശേഖരം പിടികൂടിയിരുന്നു. കോസ്റ്റ്ഗാർഡ് പൊലീസാണ് മസ്കത്ത് വിലായത്തിലെ അൽ ഖൈറാൻ ഏരിയയിലെ ബീച്ചിൽ എത്തിച്ചേർന്ന ബോട്ടിൽനിന്ന് മയക്കുമരുന്ന് പിടികൂടിയത്.
സംഭവത്തിൽ ഏഷ്യൻ വംശജരായ രണ്ടുപേരെ പിടികൂടിയിട്ടുണ്ട്. മയക്കുമരുന്ന് കടത്തിനെതിരെ ശക്തമായ നടപടികളാണ് അധികൃതർ സ്വീകരിച്ചുവരുന്നത്. ഈ മാസം മാത്രം പല തവണകളായി വൻ മയക്കുമരുന്ന്, നിയമവിരുദ്ധ പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.