മസ്കത്ത്: ആഗോള വാണിജ്യ വ്യാപാരമേളയായ ദുബൈ എക്സ്പോയിൽ സന്ദർശകരുടെ മനം കവർന്ന് ഒമാൻ പവലിയൻ. ഇൗ മാസം 20 വരെ 1,82,348 പേരാെണത്തിയത്.
വരും ദിവസങ്ങളിൽ ഇതിൽ വർധനവുണ്ടാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ആധുനിക സാങ്കേതികവിദ്യകളുടെയും സൗണ്ട് മാനേജ്മെൻറിെൻറയും ദൃശ്യാവിഷ്കാരം ആകർഷണീയ ഘടകങ്ങളിലൊന്നാണ്. സുൽത്താനേറ്റ് ഇതുവരെ നേടിയെടുത്ത വികസന നേട്ടങ്ങളും പവലിയനിലൂടെ ജനങ്ങളുടെ മുന്നിലെത്തിക്കുന്നു. ഒമാനെ വിനോദസഞ്ചാരത്തിനും നിക്ഷേപത്തിനും അനുഗുണമായ രാജ്യമായും എക്സ്പോയിലൂടെ പരിചയപ്പെടുത്തുന്നു.
ഒമാനിൽനിന്നുള്ള നൂറുകണക്കിന് ചെറുകിട, ഇടത്തരം സംരംഭകരാണ് എക്സ്പോയിൽ പങ്കെടുക്കുന്നത്. അടുത്ത ആറു മാസത്തിനുള്ളിൽ ദശലക്ഷക്കണക്കിന് ആളുകൾ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്ന പരിപാടിയിൽ രാജ്യത്തിെൻറ യഥാർഥ സ്വത്വവും ഒമാനി പാരമ്പര്യവും ശ്രദ്ധിക്കപ്പെടും. അവസരങ്ങളുടെ തലമുറകൾ എന്ന പേരിൽ കുന്തിരിക്ക മരത്തിെൻറ കഥയും അതിെൻറ ജീവിതചക്രവും അടിസ്ഥാനമാക്കിയാണ് പവലിയൻ രൂപകൽപന. മഹാമാരിക്കാലത്തുള്ള മഹാമേളയായതിനാൽ ഒമാൻ അടക്കം രാജ്യങ്ങൾ പ്രതീക്ഷയോടെയാണ് കാണുന്നത്.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിലും കുറവുണ്ട്. നല്ല ശതമാനം ജനങ്ങളിലും വാക്സിനേഷൻ പൂർത്തിയായി. ഇത് ദുബൈയിലെത്തുന്ന സന്ദർശകരെ ഒമാനിലേക്ക് ആകർഷിക്കാൻ ഇടയാക്കും. ടൂറിസം സാധ്യതകളും ഒമാന്‍ ഉപയോഗപ്പെടുത്താനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.