മസ്കത്ത്: വാണിജ്യ-വിനോദ മേളയായ എക്സ്പോ 2020ന് ദുബൈയിൽ തുടക്കമായപ്പോൾ ശ്രദ്ധയാകർഷിച്ച് ഒമാൻ പവലിയനും. അവസരങ്ങളുടെ തലമുറകൾ എന്ന പേരിൽ കുന്തിരിക്ക മരത്തിെൻറ കഥയും അതിെൻറ ജീവിതചക്രവും അടിസ്ഥാനമാക്കിയാണ് പവലിയൻ രൂപ കൽപന ചെയ്തിരിക്കുന്നത്.
കോവിഡ് മഹാമാരി കാലത്തുള്ള മഹാമേളയായതുകൊണ്ടു തന്നെ ഒമാൻ അടക്കമുള്ള രാജ്യങ്ങൾക്ക് വലിയ പ്രതീക്ഷയാണ് ഇത് നൽകുന്നത്.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിലും ഗണ്യമായ കുറവാണ് കഴിഞ്ഞ ആഴ്ചകളിലായി വന്നിട്ടുള്ളത്. നല്ലൊരു ശതമാനം ജനങ്ങളിലും വാക്സിനേഷൻ പൂർത്തിയാട്ടുണ്ട്. ഇത് ദുബൈയിലെത്തുന്ന സന്ദർശകരെ ഒമാനിലേക്ക് ആകർഷിക്കാൻ ഇടയാക്കും. ടൂറിസം സാധ്യതകളും ഒമാന്‍ ഇതിലൂടെ ഉപയോഗപ്പെടുത്താനാകും.
എണ്ണ ഇതര വരുമാനം ലക്ഷ്യമാക്കി ഒമാൻ നടത്തുന്ന പ്രവർത്തനങ്ങളിൽ പ്രധാന മേഖലയണ് ടൂറിസം. ഒരു ടൂറിസ്റ്റ് കേന്ദ്രമായും ബിസിനസ് ചെയ്യാൻ അനുഗുണമായ രാജ്യമായും ഒമാനെ പവലിയൻ പരിചയപ്പെടുത്തുന്നുണ്ട്. ഇങ്ങനെ നല്ലൊരു ശതമാനം നിക്ഷേപകരെ ആകർഷിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.