മസ്കത്ത്: തങ്ങളുടെ പ്രോജക്ടുകൾക്കു ചുറ്റും പച്ചപ്പ് വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള പദ്ധതിയിൽ 5,000 മരങ്ങൾ നട്ടുപിടിപ്പിച്ച് ദുകമിലെ പ്രത്യേക സാമ്പത്തിക മേഖല. കഴിഞ്ഞ വർഷം അവസാനത്തോടെ പദ്ധതിയുടെ 100 ശതമാനവും പൂർത്തിയാക്കിയതായി സെസാദ് വനവൽക്കരണ, ലാൻഡ്സ്കേപ്പിങ് ഡിപ്പാർട്ടുമെന്റ് അംഗം അബ്ദുല്ല അൽ അലാവി പറഞ്ഞു. സർവിസ് സ്ട്രീറ്റുകളിലും പാർക്കുകളിലുമാണ് മരങ്ങൾ നട്ടുപിടിപ്പിച്ചിരിക്കുന്നത്. 5,718 മരങ്ങൾ നട്ടുപിടിപ്പിച്ച് ഏകദേശം 34,000 ചതുരശ്ര മീറ്ററിലാണ് പച്ചപ്പൊരുക്കിയിരിക്കുന്നത്. പദ്ധതിക്കായി 2.393 ദശലക്ഷം റിയാൽ അനുവദിച്ചിട്ടുണ്ടെന്ന് അൽ അലാവി പറഞ്ഞു.
ഈ വർഷം പകുതിയോടെ, പ്രദേശത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്ന മരങ്ങൾ നട്ട് 50,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ ഹരിത പ്രദേശം ഒരുക്കും. 2025നും 2026നും ഇടയിലായി മേഖലയിൽ 5,000 മരങ്ങൾ കൂടി നട്ടുപിടിപ്പിക്കാൻ സെസാദിന് പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
5,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ദുഖലെ കാർഷിക നഴ്സറിയിൽനിന്നാണു പ്രാഥമികമായി പദ്ധതിക്കാവശ്യമായ തൈകൾ എടുക്കുന്നത്. സോണിൽ കാർഷിക നഴ്സറികൾ സ്ഥാപിക്കുന്നതിനായി സെസാദ് മാനേജുമെന്റ് നിരവധി നിക്ഷേപ ഭൂമികളും അനുവദിച്ചിട്ടുണ്ട്. അൽ വുസ്ത ഗവർണറേറ്റിൽ 100,000 കാട്ടുമരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും 10 ദശലക്ഷം കാട്ടുമരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനുള്ള ദേശീയ സംരംഭം വർധിപ്പിക്കുന്നതിനും നഴ്സറി മുൻകൈയെടുക്കുന്നുണ്ടെന്നും അലാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.