മസ്കത്ത്: യാത്ര നടപടികൾ കാര്യക്ഷമമാക്കുക യാത്രക്കാരുടെ സഞ്ചാര സൗകര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മസ്കത്ത് ഇന്റർനാഷനൽ എയർപോർട്ടിൽ ഇലക്ട്രോണിക് ഗേറ്റുകൾ സ്ഥാപിച്ചു. റോയൽ ഒമാൻ പൊലീസുമായി സഹകരിച്ചാണ് എയർപോർട്ടുകൾ പുറപ്പെടലിനും ആഗമനത്തിനും സ്മാർട് ഇലക്ട്രോണിക് ഗേറ്റുകൾ സ്ഥാപിച്ചത്.
തീർത്തും യാന്ത്രികമായാണ് ഗേറ്റുകൾ പ്രവർത്തിക്കുക. യാത്രക്കാരുടെ ബോഡിങ്, ചെക്കിങ് പരിശോധനകൾ എളുപ്പത്തിലാക്കാൻ ഇ-ഗേറ്റുകൾ സഹായകമാകും. ഒമാൻ വിഷൻ 2040ന്റെ ഭാഗമായി രാജ്യത്തെ എല്ലാ എയർപോർട്ടുകളിലും ഇ-ഗേറ്റുകൾ സ്ഥാപിക്കാനാണ് പദ്ധതി.
എയർപോർട്ടിനുള്ളിലെ സംവിധാനങ്ങളെ എളുപ്പമാക്കാനും യാത്രക്കാർക്ക് പ്രയാസം നേരിടാതെ കടന്നുപോകാനുമുള്ള എയർപോർട്ട് അതോറിറ്റിയുടെ കണ്ടെത്തലുകളുടെ ഭാഗമായാണ് നൂതന സംവിധാനങ്ങളടങ്ങിയ ഇ-ഗേറ്റുകൾ സ്ഥാപിക്കുന്നതെന്ന് ഒമാൻ എയർപോർട്ട് സി.ഇ.ഒ ശൈഖ് അയ്മൻ ബിൻ അഹ്മദ് ബിൻ അൽ ഹുസ്നി പറഞ്ഞു.
ഡിപ്പാർച്ചർ ഹാളിനും ആഗമന ഇടയിലാണ് ഗേറ്റുകൾ സ്ഥാപിച്ചത്. പുറപ്പെടൽ ഭാഗത്ത് ആറും ആഗമന ഭാഗത്ത് 12 ഗേറ്റുകളുമാണ് സ്ഥിതിചെയ്യുന്നത്. മണിക്കൂറിൽ ആറു ഗേറ്റുകൾ വഴി 1000 യാത്രക്കാരെ കടത്തിവിടാനാകും. യാത്രക്കാരന്റെ വേഗത, ഫേസ് പ്രിന്റിന് എടുക്കുന്ന സമയം എന്നിവക്കനുസരിച്ച് കടന്നുപോകുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകുെമന്നും ഹുസ്നി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.