മസ്കത്ത്: ലയണ്‍സ് ക്ലബ് ഓഫ് ട്രാവന്‍കൂര്‍ ഒമാന്‍, സിറിയയിലെ ഭൂകമ്പത്തില്‍ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമായി ഭക്ഷണക്കിറ്റുകളും ബ്ലാങ്കെറ്റുകളും എത്തിച്ചുനല്‍കി. യുദ്ധക്കെടുതികളുടെ ഇടയില്‍ ഇടിത്തീയായി വന്ന ഭൂകമ്പം 15 ലക്ഷത്തോളം ജനങ്ങളെയാണ് വീണ്ടും ദുരിതക്കയങ്ങളിലേക്കു തള്ളിവിട്ടത്. ഇപ്പോള്‍ ആവശ്യമായിരിക്കുന്ന ഭക്ഷണ സാമഗ്രികളും ബ്ലാങ്കെറ്റുകളുമാണ് ട്രാവന്‍കൂര്‍ ലയൺസ് ക്ലബ് അംഗങ്ങള്‍ ചേര്‍ന്ന് സിറിയന്‍ എംബസിയില്‍ പബ്ലിക് റിലേഷന്‍ ഓഫിസര്‍ സിറാജ് സികറിന് നേരിട്ട് കൈമാറിയത്. ലയണ്‍സ് ക്ലബ് ട്രാവൻകൂര്‍ ഒമാന്‍ ചെയ്യുന്ന ജീവകാരുണ്യപ്രവൃത്തികള്ക്ക് അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.
ലയൺഡ് ക്ലബ് ട്രാവന്‍കൂര്‍ ഒമാന്‍ പ്രസിഡന്റ് എം.ജെ.എഫ് ലയണ്‍ ജയശങ്കര്‍, സെക്രട്ടറി ലയണ്‍ ശശികുമാര്‍, ട്രഷറര്‍ അനീഷ് വിജയ്, അഡ്മിനിസ്ട്രേറ്റര്‍ എം.ജെ.എഫ് ലയണ്‍ അനൂപ് സത്യന്, കണ്‍വീനര്‍ സന്തോഷ് ഗീവര്‍, എം.ജെ.എഫ് ലയണ്‍ തോമസ്, എം.ജെ.എഫ് ലയണ്‍ മഹേഷ്, ലയണ്‍ ഷിബു ഹമീദ്, ലയണ്‍ ലിജു ജോസഫ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.