മസ്കത്ത്: ഒമാനിൽ കോവിഡ് കേസുകൾ കുറഞ്ഞതോടെ സഞ്ചാര നിയന്ത്രണമടക്കമുള്ളവയിൽ അയവ് വരുത്തിയതിൽ ആശ്വാസത്തിലാണ് പ്രവാസികൾ. കോവിഡ് പെരുകുന്നത് തടയാൻ ഇൗദ് ആഘോഷ വേളയിൽ കടുത്ത നിയന്ത്രണങ്ങളാണ് കഴിഞ്ഞ ഒരാഴ്ച ഉണ്ടായിരുന്നത്. രാത്രി ഏഴിനു ശേഷം പുറത്തിറങ്ങുന്നതിനുള്ള വിലക്ക് കർശനമായാണ് നടപ്പാക്കിയിരുന്നത്. നിയമ നടപടികൾ പേടിച്ച് രാത്രി ഏഴിനു ശേഷം ആരും പുറത്തിറങ്ങിയിരുന്നില്ല.
അപൂർവമായി ഡെലിവറി വാഹനങ്ങൾ കാണാമെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി രാത്രികാലത്ത് നിരത്തുകൾ ഒഴിഞ്ഞുതന്നെയാണ് കിടന്നിരുന്നത്. വൈകീട്ട് ആറരയോടെതന്നെ പുറത്തിറങ്ങിയവരെല്ലാം വീടണയുകയും ചെയ്യുമായിരുന്നു. ഹൈപർ മാർക്കറ്റുകൾ വൈകീട്ട് ആറോടെയും ഹോട്ടലുകളും കഫ്റ്റീരിയകളും ആറരയോടെയും അടയുന്നതോടെ ആളനക്കം നിലക്കും.
ഭക്ഷ്യ സ്ഥാപനങ്ങൾക്ക് രാത്രി കാലത്ത് ഹോം ഡെലിവറിക്ക് അനുവാദമുണ്ടായിരുന്നെങ്കിലും വിരലിലെണ്ണാവുന്ന സ്ഥാപനങ്ങൾ മാത്രമാണ് ഇത് ഉപയോഗപ്പെടുത്തിയത്. ഇതോടെ രാത്രികാലത്ത് ഭൂരിഭാഗം തെരുവുകളിലും മുനിസിപ്പാലിറ്റി അധികൃതർ വിളക്കണക്കുകയും ചെയ്തു. രാത്രികാല ലോക്ഡൗൺ, കോവിഡ് വ്യാപിക്കുന്നത് തടയുന്നതിൽ ഏറെ സഹായിച്ചെങ്കിലും രാത്രി ആളനക്കമില്ലായ്മയും നിശ്ശബ്ദതയും ഏറെ മാനസിക പ്രയാസമുണ്ടാക്കിയതായി കൊല്ലം സ്വദേശി സന്തോഷ് പറഞ്ഞു. ''റൂവിയിൽ 24 മണിക്കുറും വാഹനം ഒാടിക്കൊണ്ടിരിക്കുന്ന പ്രധാന നിരത്തിന് സമീപത്തെ കെട്ടിടത്തിനു മുകളിലാണ് വർഷങ്ങളായി താമസിക്കുന്നത്.
കെട്ടിടത്തിെൻറ ജനലിലൂടെ താേഴക്ക് നോക്കിയാൽ ഏതു സമയവും വാഹനങ്ങളുടെ ഇരമ്പൽ കേൾക്കാൻ കഴിയുമായിരുന്നു. വാഹനങ്ങളുടെ ഇരമ്പലും രാത്രികാല കോലാഹലങ്ങളുമൊക്കെ ജീവിതത്തിെൻറ ഭാഗവുമായിരുന്നു.
എന്നാൽ, വൈകീട്ട് ഏഴുമുതൽതന്നെ റോഡുകളിൽ ആളനക്കമില്ലാത്തതും വാഹനങ്ങളുടെ ശബ്ദമുയരാത്തതും ഏറെ മാനസിക സംഘർഷമുണ്ടാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു. സന്ധ്യ മുതൽതന്നെ റോഡുകൾ ഒഴിയുേമ്പാൾ എന്തോ ദുരന്തത്തിെൻറ ചിത്രങ്ങളാണ് മനസ്സിൽ വരുന്നത്. രാത്രിയിൽ തെരുവുവിളക്കുകൾ അണയുന്നതോടെ ഇൗ അസ്വസ്ഥത വർധിക്കുകയും ചെയ്തിതിരുന്നു. പലപ്പോഴും എങ്ങനെയെങ്കിലും നേരം വെളുത്താൽ മതിയെന്നും തോന്നിയിരുന്നതായി അദ്ദേഹം പറഞ്ഞു.
നിയമത്തിൽ അയവ് വരുത്തിയതും രാത്രി കാലങ്ങളിൽ പുറത്തിറങ്ങാൻ അനുവാദം നൽകുന്നതും ഏറെ ആശ്വാസം നൽകുന്നുണ്ട്.രാത്രികാല ലോക്ഡൗണിൽ ഇളവ് ലഭിച്ചതിൽ ഏറെ സന്തോഷമുള്ളതായി തൃശൂർ സ്വദേശി നാസർ പറഞ്ഞു. റമദാൻ ആരംഭിച്ചതു മുതൽതന്നെ രാത്രി കാലത്ത് പുറത്തിറങ്ങുന്നതിന് വിലക്കുണ്ടായിരുന്നു. ആരോഗ്യ സംരക്ഷണ ഭാഗമായി കഴിഞ്ഞ കുറേകാലമായി വ്യായാമം ചെയ്യുന്നുണ്ട്. ഇതിൽ ഏറെ പ്രധാനപ്പെട്ടത് നടത്തമാണ്.
പകൽ ജോലിയുള്ളതിനാലും ചൂടുള്ളതിനാലും കഴിഞ്ഞ കുറെ കാലമായി രാത്രിയിലാണ് നടക്കുന്നത്. നിയന്ത്രണം കാരണം കഴിഞ്ഞ ഒരാഴ്ചയായി നടത്തം നിർത്തി വെച്ചിരുന്നു. ഇത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണവുമായിരുന്നു. നിയന്ത്രണം നീക്കിയത് കാരണം രാത്രികാലങ്ങളിൽ സമാധാനത്തോടെ നടത്തത്തിനും വ്യായാമത്തിനും പോവാൻ കഴിയുമെന്നത് മാനസികമായി വലിയ സന്തോഷവും ഉല്ലാസവും നൽകുന്നതായും അദ്ദേഹം പറഞ്ഞു. നിയന്ത്രണത്തിൽ അയവ് വരുത്തിയതിൽ അധികൃതർക്ക് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.