ഇബ്രി: ഇന്ത്യൻ സ്കൂൾ ഇബ്രിയിൽ 2022-23 ബാച്ചിൽ പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള ഗ്രാജ്വേഷൻ അവാർഡ് വിതരണം നടന്നു. ഇബ്രി ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ് ഡീൻ ഡോ. ഹംദാൻ ബിൻ മുഹമ്മദ് അൽ മന്താരി ഉദ്ഘാടനം ചെയ്തു. സർട്ടിഫിക്കറ്റ്, മെമന്റോ, ക്ലാസ് ഫോട്ടോ എന്നിവ കുട്ടികൾക്ക് വിതരണം ചെയ്തു. എസ്.എം.സി പ്രസിഡന്റ് ഡോ. വിജയ് ഷണ്മുഖം സംസാരിച്ചു. കഠിനാധ്വാനവും ത്യാഗവും ഇല്ലാതെ ജീവിതത്തിൽ ഒന്നും നേടാനാവില്ലെന്നും ഉയർന്ന വിജയത്തിനുവേണ്ടി പരിശ്രമിക്കണമെന്നും അദ്ദേഹം വിദ്യാർഥികളെ ഉപദേശിച്ചു.
എസ്.എം.സി കൺവീനർ ജമാൽ ഹസ്സൻ, ട്രഷറർ നവീൻ വിജയകുമാർ, അംഗം ഫെസ്ലിൻ അനീഷ് മോൻ, മുൻ എസ്.എം.സി പ്രസിഡന്റ് ഡോ. തോമസ് വർഗീസ്, മുൻ അംഗം ഫിറോസ് ഹുസൈൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സ്കൂൾ പ്രിൻസിപ്പൽ വി.എസ്. സുരേഷ് വിദ്യാർഥികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കഠിനാധ്വാനത്തിലൂടെ ഉന്നത വിജയം കരസ്ഥമാക്കണമെന്നും കുടുംബത്തോടും അധ്യാപകരോടും സമൂഹത്തോടുമുള്ള ആത്മബന്ധം എന്നും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു.
അറിവിന്റെ വെളിച്ചം പ്രസരിപ്പിക്കുക എന്ന തത്ത്വം ഉൾക്കൊണ്ട് അധ്യാപകരും വിദ്യാർഥികളും ചേർന്ന് മെഴുകുതിരികൾ കത്തിച്ചു. സീനിയർ അധ്യാപിക നിഷ സുരേഷ് കുട്ടികളെ അഭിനന്ദിച്ച് സംസാരിച്ചു. ഹെഡ് ബോയ് കിഷോർ കുമാർ, ഹെഡ് ഗേൾ അർപ്പിത, സോഫിയ സൂസൻ എന്നിവർ സ്കൂളിലെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. വൈസ് പ്രിൻസിപ്പൽ സണ്ണി മാത്യു സ്വാഗതവും അധ്യാപിക പ്രിയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.