മസ്കത്ത്: ഒമാനിലെ നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ വർധന. 7.4 ശതകോടി റിയാലാണ് കഴിഞ്ഞവർഷം അവസാനം വരെ രാജ്യത്ത് വിദേശ നിക്ഷേപമായി എത്തിയത്. 2015നെ അപേക്ഷിച്ച് 0.8 ശതകോടി റിയാലിെൻറ വർധനയാണ് ഉണ്ടായത്. ആരോഗ്യകരമായ സൂചനയാണിതെന്നും സാമ്പത്തിക വൈവിധ്യവത്കരണത്തിെൻറയും വളർച്ചയുടെയും പാതയിൽ രാജ്യം ശരിയായ ദിശയിൽ തന്നെയാണെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു. 7,39,11,00,000 കോടി റിയാലാണ് നാലാം പാദം അവസാനിക്കുേമ്പാൾ രാജ്യത്ത് നേരിട്ടുള്ള വിദേശ നിക്ഷേപമായത്. ഇതിൽ 717.5 ദശലക്ഷം അവസാന പാദത്തിൽ മാത്രം ലഭിച്ചതാണ്.
2015ലെ നേരിട്ടുള്ള വിദേശനിക്ഷേപം 6.67 ശതകോടി റിയാൽ ആണെന്നും ഒമാൻ സെൻട്രൽ ബാങ്കിെൻറ വാർഷിക റിപ്പോർട്ടും ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിെൻറ കണക്കുകളും പറയുന്നു. ഏറ്റവും അത്യാവശ്യമുള്ള സമയത്ത് നിക്ഷേപം രാജ്യത്തേക്ക് എത്തുക എന്നത് ശുഭവാർത്തയാണെന്ന് ഒമാൻ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ചീഫ് ഇക്കണോമിസ്റ്റ് ഫാബിയോ സ്കാസിയവില്ലാനി പറഞ്ഞു. ഏഴ് ശതകോടി റിയാലിൽ അധികമെന്നത് ഒമാനെ സംബന്ധിച്ച് ആരോഗ്യകരമായ നിക്ഷേപമാണ്. പുനരുപയോഗിക്കാവുന്ന ഉൗർജ മേഖലയടക്കമുള്ളവയിൽ കൂടുതൽ നിക്ഷേപം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എണ്ണ, വാതക പര്യവേക്ഷണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ് ഇൗ വർഷത്തെ നിക്ഷേപത്തിെൻറ 47.9 ശതമാനവും. റിയൽ എസ്റ്റേറ്റ്, റെൻറൽ മേഖലകളിലെ നിക്ഷേപം എട്ടര ശതമാനവും മറ്റു മേഖലകളിലേത് 12.8 ശതമാനവും വർധിച്ചു. നിർമാണ മേഖലയിൽ മാത്രം 986.4 ദശലക്ഷം റിയാലാണ് വിദേശനിക്ഷേപം.
ബ്രിട്ടനാണ് ഒമാനിലെ വിദേശ നിക്ഷേപരിൽ ഒന്നാമത്. 2.797 ശതകോടി റിയാലാണ് ബ്രിട്ടെൻറ നിക്ഷേപം. യു.എ.ഇ 924.8 ദശലക്ഷം റിയാലും കുവൈത്ത് 396.1 ദശലക്ഷം റിയാലുമാണ് ഒമാനിൽ നിക്ഷേപിച്ചിരിക്കുന്നത്. ഖത്തർ, ബഹ്റൈൻ, ഇന്ത്യ, നെതർലൻഡ്സ്, അമേരിക്ക, സ്വിറ്റ്സർലൻഡ് എന്നിവയാണ് തൊട്ടുപിന്നിലെ സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.