പെരുന്നാൾ: മവേല സെൻട്രൽ മാർക്കറ്റ്​ സമയ ക്രമം പ്രഖ്യാപിച്ചു

മസ്കത്ത്​: ഈദുൽ ഫിത്വറിന്​ മുന്നോടിയായി മവേല സെൻട്രൽ മാർക്കറ്റിലെ പ്രവർത്തന സമയം മസ്കത്ത്​ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. റമദാനിലെ ഇനിയുള്ള ദിവസങ്ങളിൽ പുലർച്ചെ 4.30മുതൽ രാത്രി പത്തുവരെ മാർക്കറ്റ്​ പ്രവർത്തിക്കും. വരുന്ന വെള്ളിയാഴ്​ച മാർക്കറ്റിന്​ അവധിയുണ്ടാകില്ലെന്നും അധികൃതർ വ്യക്​തമാക്കിയിട്ടുണ്ട്.

ഇപ്രാവശ്യവും മൊത്തക്കച്ചവടക്കാർ സാധാരണ പോലെ ഗേറ്റ് ഒന്നിലൂടെയും ഉപഭോക്താക്കൾ ഗേറ്റ് രണ്ടിലൂടെയുമാണ്​ പ്രവേശിക്കേണ്ടത്​. പെരുന്നാളിനും തൊട്ടടുത്ത ദിവസവും മാർക്കറ്റിന്​ അവധിയായിരിക്കും. മൂന്നാം പെരുന്നാളിനായിരിക്കും പിന്നീട്​ തുറന്ന്​ പ്രവർത്തിക്കുക. ഗേറ്റ്​ ​ഒന്നിലുടെ രാവിലെ അഞ്ചുമണിക്ക്​ ​മൊത്ത കച്ചവടകാർക്ക്​ പ്രവേശിക്കാം.

ഉപഭോക്​താകൾക്കും ചില്ലറ വ്യാപാരികൾക്കും ഗേറ്റ്​ രണ്ടിലൂടെ രാവിലെ അഞ്ച്​ മുതൽ രാത്രി പത്തുവരെ മാർക്കറ്റിൽ എത്താവുന്നതാണെന്നും മസ്കത്ത്​ മുനിസിപ്പാലിറ്റി പ്രസ്താവനയിൽ അറിയിച്ചു.

Tags:    
News Summary - Eid: Mavela Central Market announces schedule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.