മസ്കത്ത്: രാജ്യത്തെ വൈദ്യുതി സ്മാർട്ട് മീറ്റർ പദ്ധതി 2025ൽ പൂർത്തിയാക്കുമെന്ന് അതോറിറ്റി ഫോർ പബ്ലിക് സർവിസസ് റെഗുലേഷൻ (എ.പി.എസ്.ആർ) ചെയർമാൻ ഡോ. മൻസൂർ ബിൻ താലിബ് അൽ ഹിനായ് പറഞ്ഞു. പ്രാദേശിക വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചെയർമാൻ ഇക്കാര്യം പറഞ്ഞത്. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിലും വൈദ്യുതി റീഡിങ്ങിനും സ്മാർട്ട് മീറ്ററുകളുടെ ഉപയോഗം വളരെ പ്രധാനമാണ്.
60 ശതമാനം വരിക്കാരും ഇതിനകം ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽ, 2025 ഓടെ ഇത് പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നത്.പൊതുജനങ്ങൾക്ക് മികച്ച സേവനങ്ങൾ എത്തിക്കുന്നതിനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് സ്മാർട്ട് മീറ്റർ. ശൈത്യകാലത്ത് വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയുകയും വേനൽക്കാലത്ത് ഇരട്ടിയാകുകയും ചെയ്യുന്നു. ഇത് വൈദ്യുതി ബില്ലുകൾ വർധിക്കുന്നതിലേക്ക് നയിക്കും.
വേനൽക്കാലത്ത് ഉയരുന്ന വൈദ്യുതി ബില്ലുകളുടെ ആഘാതം കുറക്കുന്നതിന് ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്.ഉപഭോക്താക്കളുടെ പ്രയോജനത്തിനായി ബില്ലിങ്ങിൽ ന്യായവും സന്തുലിതവുമായ സമീപനം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.