മസ്കത്ത്: ബന്ധങ്ങൾ ഊട്ടിയുറപ്പിച്ച് രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഒമാനിൽനിന്നു മടങ്ങി. ദുകം എയർപോർട്ടിൽ നൽകിയ യാത്രയയപ്പ് ചടങ്ങിന് സുൽത്താൻ നേതൃത്വം നൽകി.
അധികാരമേറ്റെടുത്തതിനു ശേഷം ആദ്യമായെത്തിയ അമീറിന് ഉജജ്വല വരവേൽപായിരുന്നു സുൽത്താനേറ്റിൽ നൽകിയത്. അൽ ആലം പാലസിൽ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള സഹകരണത്തിന്റെ വശങ്ങളും സൗഹൃദ ബന്ധത്തെയും മറ്റും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും മറ്റും ചർച്ച ചെയ്താണ് അമീർ മടങ്ങിയത്. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ശക്തിപ്പെടുത്തുന്നതിനെ പിന്തുണക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ചട്ടക്കൂടുകൾ വികസിപ്പിക്കുന്നതിനുള്ള വഴികൾ, പൊതുതാൽപര്യമുള്ള മറ്റു പ്രധാന വിഷയങ്ങൾ, പ്രാദേശികവും അന്തർദേശീയവുമായ പുതിയ സംഭവവികാസങ്ങൾ എന്നിവയിൽ സുൽത്താനുമായി ചർച്ച നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.