മസ്കത്ത്: സ്വകാര്യമേഖലയിലും ചില സർക്കാർ മേഖലകളിലും വിരമിക്കൽ പ്രായത്തിനുശേഷവും ജോലി അനുവദിക്കുമെന്ന് തൊഴിൽ മന്ത്രി ഡോ.മഹാദ് ബിൻ സഈദ് ബിൻ അലി ബാവോയ്ൻ പറഞ്ഞു. ‘ടുഗെദർ വി പ്രോഗ്രസ്’ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതൽ ഒമാനികളെ ഉൾക്കൊള്ളാൻ കമ്പനികളിൽ സമ്മർദം ചെലുത്തി പുതിയ തൊഴിൽഅവസരങ്ങൾ കണ്ടെത്താൻ മന്ത്രാലയം ശ്രമിക്കുന്നുണ്ട്. രാജ്യത്തെ തൊഴിൽ വിപണിക്കായി മന്ത്രാലയം പ്രതിവർഷം 200,000 മുതൽ 300,000 വരെ പെർമിറ്റുകൾ നൽകുന്നുണ്ടെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. പ്രവാസികളും ഒമാനികളും തമ്മിലുള്ള പ്രതിഫലത്തിലെ വ്യത്യാസം കഴിവുകൾ, വിതരണം, ഡിമാൻഡ് എന്നിവയെ ആശ്രയിച്ചാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിൽ വിപണി ബിരുദധാരികളായ സ്ത്രീകൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നില്ലെന്ന മാധ്യമങ്ങളിൽ വന്ന ചില റിപ്പോർട്ടുകൾ നിഷേധിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. തൊഴിൽ വിപണി സ്ത്രീകൾക്ക് അവസരങ്ങൾ നൽകുന്നുണ്ട്. എന്നിരുന്നാലും, ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതും വൈവിധ്യത്തെ ആശ്രയിക്കുന്നതുമായ സാമ്പത്തിക വിപണിയാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.