സലാല: ആവേശകരമായ സലാല സൈക്ലിങ് ടൂറിന് ഉജ്ജ്വല പരിസമാപ്തി. യു.എ.ഇ താരം ഖാലിദ് മയൂഫ് ഒന്നാംസ്ഥാനം നേടി. ടീമുകളുടെ റാങ്കിങ്ങിൽ ഒമാൻ റോയൽ സേന ടീം മൂന്നാം സ്ഥാനത്തെത്തി. മത്സരത്തിെൻറ ആവേശകരമായ നാലാം ഘട്ടത്തിലാണ് ഇമാറാത്തി സൈക്ലിസ്റ്റ് മയൂഫ് വിജയിയായത്. 109 കി.മീറ്റർ നീളത്തിലുള്ള വഴിയിലുടനീളം ആയിരക്കണക്കിനാളുകളാണ് മത്സരത്തിന് സാക്ഷ്യം വഹിച്ചത്. തഖാഅ് കോട്ടയിൽനിന്ന് ആരംഭിച്ച് മിർബാത് കോട്ടയും അൽ സആദാ സ്പോർട്സ് കോംപ്ലക്സും പിന്നിട്ടാണ് ടൂർ മുന്നേറിയത്. ഖത്തരി സൈക്ലിസ്റ്റ് അബ്ദുല്ല ആതിഫ് രണ്ടാമതും ബഹ്റൈൻ താരമായ ഹുസൈൻ മുഹമ്മദ് മൂന്നാമതും എത്തി. 15 ടീമുകളും 150 താരങ്ങളും ടൂറിൽ പങ്കാളിയായി.
വ്യക്തിഗത റാങ്കിങ്ങിൽ ഇമാറാത്തി സൈക്ലിസ്റ്റ് ജബർ ഹുസൈൻ അൽ മൻസൂരി ഒന്നാംസ്ഥാനത്തും ഖത്തറി സൈക്ലിസ്റ്റ് ബിലാൽ അൽ സആദി രണ്ടാമതും സൗദി സൈക്ലിസ്റ്റ് മുസ്തഫ അൽ റാബി മൂന്നാമതുമെത്തി. ടീമുകളുടെ റാങ്കിങ്ങിൽ യു.എ.ഇ ടീം ഒന്നാമതും സൗദി ടീം രണ്ടാമതും ഒമാൻ മൂന്നാമതും എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.