മസ്കത്ത്: വംശനാശ ഭീഷണി ചെറുക്കുന്നതിന്റെ ഭാഗമായി കഴുകനിൽ ട്രാക്കിങ് ഉപകരണങ്ങൾ സ്ഥാപിച്ച് പരിസ്ഥിതി അതോറിറ്റി. ബുറൈമി ഗവർണറേറ്റിലെ പരിസ്ഥിതി വകുപ്പാണ് ടോർഗോസ് ട്രാക്കിയോട്ടോസ് എന്ന കഴുകൻ ഇനത്തിൽ ആദ്യമായി ട്രാക്കിങ് ഉപകരണം സ്ഥാപിച്ചത്. സൗരോർജത്തിലാണ് ഉപകരണം പ്രവർത്തിക്കുക. കഴുകനിൽനിന്നുള്ള വിവരങ്ങൾ അയക്കാനും മറ്റും ഒരു ഇലക്ട്രോണിക് പ്രോഗ്രാമുമായി ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നത്.
വംശനാശഭീഷണി നേരിടുന്ന ഇരപിടിയൻ പക്ഷിയാണ് കഴുകൻ. ബുറൈമി ഗവർണറേറ്റ് ഉൾപ്പെടെ, സുൽത്താനേറ്റിലെ ചില ഗവർണറേറ്റുകളിൽ കൂടുണ്ടാക്കുന്നതിനും പ്രത്യുൽപാദനത്തിനും അനുയോജ്യമായ അന്തരീക്ഷമുള്ളതിനാൽ ഇവിടങ്ങളിൽ ഇതിനെ കണ്ടുവരുന്നുണ്ട്. 2018ൽ ഒരു പഠനം നടത്തി ബുറൈമി ഗവർണറേറ്റിലെ പരിസ്ഥിതി വകുപ്പ് കഴുകന് (ടോർഗോസ് ട്രാക്കിയോട്ടോസ്) പ്രത്യേക ശ്രദ്ധ നൽകിയിരുന്നു.
മുട്ട വിരിയിക്കുന്നതിനും വിരിയുന്നതിനുമുള്ള സമയദൈർഘ്യം അറിയുന്നതിനും പറക്കുന്ന പാത മനസ്സിലാക്കുന്നതിനുമായിരുന്നു പഠനം. നമ്പറും വിലാസവും അടങ്ങിയ പ്രത്യേക മോതിരം കഴുകനിൽ അണിയിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.