മസ്കത്ത്: ഉൗർജ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഉൗർജ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാധാന്യം നൽകി ദേശീയതലത്തിൽ കർമപദ്ധതികൾ നടപ്പാക്കാൻ ഒമാൻ ഒരുങ്ങുന്നു. ദേശീയതലത്തിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി ഉൗർജ കാര്യക്ഷമത കേന്ദ്രം ആരംഭിക്കുമെന്ന് ഉൗർജ-ധാതു മന്ത്രാലയം അണ്ടർ സെക്രട്ടറി എൻജിനീയർ സാലിം ബിൻ നാസർ അൽ ഒൗഫി പറഞ്ഞു. കേന്ദ്രത്തിെൻറ പരീക്ഷണ ഘട്ടത്തിെൻറ ചട്ടക്കൂട് തയാറാക്കുന്നതിനുള്ള പ്രാഥമിക ചുമതല വൈദ്യുതി ഉൽപാദന-വിതരണ മേഖലയിലെ സർക്കാർ കമ്പനിയായ നമ ഗ്രൂപ്പിന് നൽകിയിട്ടുണ്ട്. ഇൗ വർഷം പകുതിയോടെ ഒമാൻ എനർജി എഫിഷ്യൻസി സെൻററിെൻറ ചട്ടക്കൂട് തയാറാകുമെന്നും അണ്ടർ സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.