മസ്കത്ത്: മസ്കത്ത്-കോഴിക്കോട് റൂട്ടിൽ സർവിസുകൾ വർധിപ്പിച്ച്ഒമാൻ എയർ. നിലവിൽ ആഴ്ചയിൽ ഏഴ് സേവനങ്ങളാണ് ഉള്ളത്. ഇത് 11 ആക്കി ഉയർത്തും. ജൂൺ മൂന്നു മുതൽ പ്രാബല്യത്തിൽ വരും.
തിങ്കള്‍, ബുധന്‍, വെള്ളി, ദിവസങ്ങളില്‍ ഓരോ സര്‍വിസ് വീതവും ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ട് സർവിസുകള്‍ വീതവുമായിരിക്കും നടത്തുക. വേനലവധിയിലും ബലിപെരുന്നാളിനുമൊക്കെ നാടണയാനിരിക്കുന്ന മലബാർ മേഖലയിൽനിന്നുള്ള പ്രവാസികൾക്ക് ഈ അധിക സർവിസുകൾ ഏറെ ഗുണകരമാകുമെന്നാണ് കരുതുന്നത്.
ക്വാലാലംപൂർ, ബാങ്കോക്ക്, മിലാൻ, സൂറിച്ച്, ദാറുസ്സലാം-സാൻസിബാർ, ഫുക്കറ്റ് എന്നിവിടങ്ങളിലേക്ക് അധിക സർവിസുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. ബാങ്കോക്ക് -14, ഫുക്കറ്റ് -ഏഴ്, ക്വാലാലംപൂർ -അഞ്ച്, മിലാൻ -നാല്, സൂറിച്ച് -മൂന്ന്, ദാറുസ്സലാം-ആറ് എന്നിങ്ങനെയാണ് അധിക സർവിസുകൾ ഏർപ്പെടുത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.